Health Project | 'മലയാള സിനിമ ചരിത്രത്തില്‍ ഇതാദ്യം'! കാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്‍കുന്ന ജീവകാരുണ്യ പദ്ധതിയുമായി 'മാളികപ്പുറം' ചിത്രത്തിന്റെ വിജയാഘോഷം; നടപ്പാക്കുന്നത് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെയും ആസ്റ്റര്‍ വോളന്റിയര്‍സിന്റെയും നേതൃത്വത്തില്‍

കൊച്ചി: (www.kvartha.com) ഉണ്ണി മുകുന്ദന്‍ നായകനായ 'മാളികപ്പുറം' റിലീസ് ചെയ്ത് 40 ദിവസം പിന്നിട്ടപ്പോള്‍ തന്നെ ബോക്സ് ഓഫീസില്‍ 100 ??കോടി രൂപ കലക്ഷന്‍ നേടിയതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇതോടെ സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ചിത്രങ്ങളിലൊന്നായി മാളികപ്പുറം മാറി. ചിത്രം ഇപ്പോഴും ബോക്‌സോഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.
           
Health Project | 'മലയാള സിനിമ ചരിത്രത്തില്‍ ഇതാദ്യം'! കാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്‍കുന്ന ജീവകാരുണ്യ പദ്ധതിയുമായി 'മാളികപ്പുറം' ചിത്രത്തിന്റെ വിജയാഘോഷം; നടപ്പാക്കുന്നത് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെയും ആസ്റ്റര്‍ വോളന്റിയര്‍സിന്റെയും നേതൃത്വത്തില്‍

കേവലം മൂന്ന് കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം 2022 ഡിസംബര്‍ 30 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഒട്ടുമിക്ക സിനിമാ പ്രവര്‍ത്തകരും തങ്ങളുടെ വമ്പന്‍ വിജയങ്ങള്‍ പാര്‍ടികളും വിദേശ യാത്രകളുമൊക്കയായി ആഘോഷിക്കുമ്പോള്‍, മാളികപ്പുറത്തിന്റെ നിര്‍മാതാക്കള്‍ വ്യത്യസ്തമാവുകയാണ്.

ബോക്സ് ഓഫീസ് വിജയം ആഘോഷിക്കുന്നതിനായി കാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്‍കുന്ന ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചാണ് മാളികപ്പുറത്തിന്റെ നിര്‍മാതാക്കള്‍ കയ്യടി നേടിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവമാണ്.
             
Health Project | 'മലയാള സിനിമ ചരിത്രത്തില്‍ ഇതാദ്യം'! കാന്‍സര്‍ രോഗികള്‍ക്ക് സഹായം നല്‍കുന്ന ജീവകാരുണ്യ പദ്ധതിയുമായി 'മാളികപ്പുറം' ചിത്രത്തിന്റെ വിജയാഘോഷം; നടപ്പാക്കുന്നത് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെയും ആസ്റ്റര്‍ വോളന്റിയര്‍സിന്റെയും നേതൃത്വത്തില്‍

അടുത്തിടെ കോഴിക്കോട്ടെ മലബാര്‍ പാലസ് ഹോടെലില്‍ വച്ച് ചിത്രത്തിലെ അഭിനേതാക്കളായ ഉണ്ണി മുകുന്ദന്‍, ദേവ നന്ദ, ശ്രീപത് എന്നിവര്‍ ചേര്‍ന്ന് പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ഉണ്ണി മുകുന്ദന്‍ മുതിര്‍ന്നവര്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ദേവനന്ദയും ശ്രീപതും കുട്ടികള്‍ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.

ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെയും ആസ്റ്റര്‍ വോളന്റിയര്‍സിന്റെയും നേതൃത്വത്തിലാണ് മാളികപ്പുറം ടീമിന്റെ സഹകരണത്തോടെ ചികിത്സാ പദ്ധതി നടപ്പാക്കുന്നത്. കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും, 15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. വയോധികര്‍ക്ക് കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍, റേഡിയേഷന്‍ തെറാപിക്ക് 50% കിഴിവ്, റോബോടിക് ഓങ്കോസര്‍ജറി, ഓര്‍തോ ഓങ്കോസര്‍ജറി എന്നിവയുള്‍പ്പെടെയുള്ള കാന്‍സര്‍ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക കിഴിവ് എന്നിവയും പദ്ധതിയിലുണ്ട്.

Keywords:  Latest-News, Kerala, Kochi, Top-Headlines, Hospital, Health, Cinema, Film, Treatment, Cancer, Makers Of Malikappuram Announce Charity For Cancer Patients To Celebrate Film's Success.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia