Gold Price | സംസ്ഥാനത്ത് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പുകൂട്ടി കുതിച്ചുയര്‍ന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍; 480 രൂപ വര്‍ധിച്ച് പവന് 42880

 


കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പുകൂട്ടി കുതിച്ചുയര്‍ന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍. വ്യാഴാഴ്ച സ്വര്‍ണം, വെള്ളി വിലകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 

വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5360 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42880 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 

വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 18 കാരറ്റിന് 400 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4430 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 35440 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 

സംസ്ഥാനത്ത് ഫെബ്രുവരി ആദ്യദിനം തന്നെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. തുടര്‍ന്ന് ബുധനാഴ്ച കേന്ദ്രബജറ്റിന് പിന്നാലെ സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായി രണ്ടുതവണയാണ് ബുധനാഴ്ച സ്വര്‍ണ വില കൂടിയത്.

Gold Price | സംസ്ഥാനത്ത് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പുകൂട്ടി കുതിച്ചുയര്‍ന്ന് സ്വര്‍ണം, വെള്ളി നിരക്കുകള്‍;  480 രൂപ വര്‍ധിച്ച് പവന് 42880


ഒറ്റദിവസം കൊണ്ട് 400 രൂപയാണ് പവന് കൂടിയത്. രാവിലെ ഒരു പവന്‍ 22 കാരറ്റിന് 200 രൂപ കൂടി 42,200 രൂപയും ഉച്ചക്ക് വീണ്ടും 200 രൂപ കൂടി 42,400 രൂപയുമായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് രാവിലെ 25 രൂപ വര്‍ധിച്ച് 5,275 രൂപയും ഉച്ചക്ക് വീണ്ടും 25 രൂപകൂടി 5,300 രൂപയുമായിരുന്നു. 

ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് രാവിലെ 20 രൂപ വര്‍ധിച്ച് 4360 രൂപയിലും ഉച്ചക്ക് വീണ്ടും 20 രൂപ കൂടി 4380 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് രാവിലെ 160 രൂപ വര്‍ധിച്ച് 34880 രൂപയിലും ഉച്ചക്ക് വീണ്ടും 20 കൂടി 35040 രൂപയിലുമാണ് വ്യാപാരം നടന്നത്. 

അതേസമയം, ബുധനാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കൂടി 75 രൂപയായിരുന്നു വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.

ബജറ്റില്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് മൂന്ന് ശതമാനം നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 22 % ഉണ്ടായിരുന്ന ഇറക്കുമതി നികുതി 25% ആയാണ് ഉയര്‍ത്തിയത്.

Keywords:  News,Kerala,State,Top-Headlines,Trending,Business,Finance,Gold,Gold Price,Price,Silver Ornaments,Latest-News, Gold Price February 02 Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia