അങ്കാറ: (www.kvartha.com) ഫെബ്രുവരി ആറിനും തുടർന്നുമുണ്ടായ ഭൂകമ്പങ്ങൾ തുർക്കിയിലും സിറിയയിലും കനത്ത നാശം വിതച്ചു. ഇരു രാജ്യങ്ങളിലെയും മരണസംഖ്യ 24,000 കടന്നു, ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. 100 മണിക്കൂറിലേറെ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നിരവധിപേരെ ജീവനോടെയും അല്ലാതെയും പുറത്തെടുക്കുകയാണ്. രക്ഷാപ്രവർത്തനത്തിന്റെ നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അത്തരമൊരു രക്ഷാപ്രവർത്തനത്തിന് ശേഷം, ഇരകളിൽ ഒരാൾ ജീവൻ നിലനിർത്താൻ സ്വന്തം മൂത്രം കുടിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഗാസിയാൻടെപ്പിലെ ഒരു കെട്ടിടത്തിൽ നിന്ന് 17 കാരനായ അദ്‌നാൻ മുഹമ്മദ് കോർകുട്ടിനെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. 94 മണിക്കൂറോളം അവശിഷ്ടങ്ങൾക്കടിയിൽ കഴിഞ്ഞ കൗമാരക്കാരൻ സ്വന്തം മൂത്രം കുടിച്ചാണ് ജീവിച്ചതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. 'ദൈവത്തിന് നന്ദി, നിങ്ങൾ (രക്ഷാപ്രവർത്തകർ) വന്നു', അദ്‌നാൻ മുഹമ്മദ് പറഞ്ഞു. മാതാവും മറ്റുള്ളവരും അവനെ ചുംബിച്ചു. ഇതിനുശേഷം ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
താൻ വീട്ടിൽ ഉറങ്ങുന്ന സമയത്താണ് ഭൂകമ്പം ഉണ്ടായതെന്ന് അദ്നാൻ മുഹമ്മദ് പറഞ്ഞു. ഭൂകമ്പത്തിന് ശേഷം ഉറങ്ങിപ്പോകാതിരിക്കാൻ ഓരോ 25 മിനിറ്റിലും ഫോണിൽ അലാറം വച്ചു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഫോണിന്റെ ബാറ്ററി തീർന്നു. ഇതുകൂടാതെ പ്രദേശത്ത് രക്ഷാപ്രവർത്തകർക്കായുള്ള തിരച്ചിൽ നടക്കുന്നതിനാൽ ആളുകളുടെ ശബ്ദം തനിക്ക് കേൾക്കാമായിരുന്നു. എന്നാൽ തന്റെ ശബ്ദം അവരിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. തന്നെ വന്ന് രക്ഷിച്ച എല്ലാവർക്കും നന്ദി പറയുന്നതായും അദ്‌നാൻ കൂട്ടിച്ചേർത്തു.
📌Gaziantep'te 95.saatte 17 yaşındaki Adnan Muhammet Korkut enkazdan sağ olarak kurtarıldı. pic.twitter.com/fP4Bq1vseg
— Şoreş Seven 7️⃣🐬🍃🕊🕊🕊H D P🕊🕊🕊 (@Sores1SevenHDP) February 10, 2023
Keywords: News,World,international,Turkey,Earthquake,Video,help,Social-Media,Top-Headlines,Trending,Latest-News,Death, 'Drank Own Urine': Turkiye Earthquake Survivour Reveals How He Spent 94 Hours Trapped In Rubble