Teens Died | 114 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കില്‍ കുതിച്ചു; 2 കൗമാരക്കാര്‍ ഡിവൈഡറില്‍ ഇടിച്ച് ദാരുണമായി മരിച്ചു; വീഡിയോ വൈറല്‍

 


ചെന്നൈ: (www.kvartha.com) 114 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് ഓടിച്ച രണ്ട് കൗമാരക്കാര്‍ ഡിവൈഡറില്‍ ഇടിച്ച് ദാരുണമായി മരിച്ചു. ചെന്നൈയിലെ തരമണിയിലെ 100 ഫീറ്റ് റോഡിലാണ് അപകടം നടന്നത്. പ്രവീണ്‍ (19), ഹരി (17) എന്നിവരാണ് മരിച്ചത്. പ്രവീണ്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഹരി പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കി കോളജില്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.
             
Teens Died | 114 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കില്‍ കുതിച്ചു; 2 കൗമാരക്കാര്‍ ഡിവൈഡറില്‍ ഇടിച്ച് ദാരുണമായി മരിച്ചു; വീഡിയോ വൈറല്‍

നിയന്ത്രണം വിട്ട ബൈക്ക് മിനിവാനില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 114 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് കുതിച്ചുപായുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. രണ്ട് കൗമാരക്കാര്‍ ഡിവൈഡറില്‍ ഇടിക്കുന്നതും അപകടസ്ഥലത്ത് ആളുകള്‍ തടിച്ചുകൂടി ആംബുലന്‍സിനായി വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന സ്പോര്‍ട്സ് ബൈക്കാണ് ഇവര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തുടക്കത്തില്‍ വീഡിയോ പകര്‍ത്തുമ്പോള്‍ ബൈക്കിന്റെ വേഗത മണിക്കൂറില്‍ 18 കിലോമീറ്ററായിരുന്നുവെന്നും 114 കിലോമീറ്റര്‍ വേഗതയില്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രവീണിനെയും ഹരിയെയും ഉടന്‍ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Keywords:  Latest-News, National, Top-Headlines, Tamil Nadu, Accident, Accidental Death, Chennai, Video, Social-Media, Viral, VIDEO: 2 teens riding bike at 114 kmph die after crashing into divider in Chennai.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia