Marriage | വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമുന്നില്‍ വച്ച് വരന്‍ 'ചുംബിച്ചു'; പിന്നാലെ കല്യാണത്തില്‍ നിന്ന് പിന്മാറി വധു

 


ബറെയ്ലി: (www.kvartha.com) വിവാഹത്തിനു ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമുന്നില്‍ വച്ച് വധുവിനെ വരന്‍ ചുംബിച്ചതായി പരാതി. പിന്നാലെ വധു വിവാഹത്തില്‍നിന്നു പിന്മാറി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 300 പേരാണ് വിവാഹത്തിനായി വേദിയില്‍ എത്തിയിരുന്നത്. ചടങ്ങിനിടെ ഇരുവരും പരസ്പരം മാല ചാര്‍ത്തിയ ഉടനെയായിരുന്നു വധുവിനു വരന്‍ അപ്രതീക്ഷിതമായി ചുംബനം നല്‍കിയത്.

Marriage | വിവാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമുന്നില്‍ വച്ച് വരന്‍ 'ചുംബിച്ചു'; പിന്നാലെ കല്യാണത്തില്‍ നിന്ന് പിന്മാറി വധു

ഇതേത്തുടര്‍ന്ന് വധു വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു. യുപിയിലെ സംഭാലില്‍ ആണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരന്‍ തന്നെ ചുംബിച്ചതെന്ന് ബിരുദധാരിയായ പെണ്‍കുട്ടി(23) പറഞ്ഞു. വരന്റെ (26) സ്വഭാവത്തെക്കുറിച്ചു സംശയം ഉണ്ടെന്നും പെണ്‍കുട്ടി പറയുന്നു. പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും വധു വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് വിവാഹം റദ്ദാക്കി.

'വേദിയില്‍ എന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച് വരന്‍ മോശമായി പെരുമാറി. പക്ഷേ, ഞാനത് അവഗണിച്ചു. പിന്നീടാണ് അപ്രതീക്ഷിതമായതു സംഭവിച്ചത്. ഞാന്‍ ഞെട്ടിപ്പോയി. എല്ലാവരുടെയും മുന്‍പില്‍ നാണംകെട്ടു. ഇത്രയും അതിഥികളുടെ മുന്നില്‍ എന്റെ സ്വാഭിമാനത്തെ പരിഗണിക്കാത്ത, മോശമായി പെരുമാറിയ ആള്‍ ഭാവിയില്‍ എങ്ങനെയാകും പെരുമാറുക? അതുകൊണ്ട് അയാള്‍ക്കൊപ്പം ജീവിക്കില്ലെന്നു ഞാന്‍ തീരുമാനം എടുത്തു' എന്ന് വധു പറഞ്ഞു.

'സുഹൃത്തുക്കളുടെ പ്രേരണയാലാണ് വരന്‍ ഇങ്ങനെ ചെയ്തതെന്നും എന്റെ മകള്‍ക്ക് ഇപ്പോള്‍ അയാള്‍ക്കൊപ്പം ജീവിക്കേണ്ടെന്നാണ് അഭിപ്രായം. കുറച്ചുദിവസം അവള്‍ക്കു ചിന്തിക്കാന്‍ സമയം നല്‍കിയശേഷം തീരുമാനം എടുക്കും' എന്ന് വധുവിന്റെ അമ്മ പറഞ്ഞു.

ആചാരപരമായി വിവാഹം കഴിഞ്ഞെന്നും എന്നാല്‍ വധു വരനെ ഉപേക്ഷിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കാര്യങ്ങള്‍ ശാന്തമായി കുറച്ചു ദിവസങ്ങള്‍ക്കുശേഷം തീരുമാനം എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Keywords: UP groom kisses bride on stage, she refuses to marry him, Marriage, Police, Complaint, Cancelled, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia