Found Dead | വിചാരണ നടപടി പൂര്‍ത്തിയാകാനിരിക്കെ സൂര്യ കൊലക്കേസ് പ്രതി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

 



തിരുവനന്തപുരം : (www.kvartha.com) സൂര്യ കൊലക്കേസ് പ്രതിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനില്‍ ഷിജു(33)വാണ് മരിച്ചത്. കേസില്‍ വിചാരണ നടപടി പൂര്‍ത്തിയാകാനിരിക്കെയാണ് മരണം. കേസിന്റെ ആദ്യത്തെ സാക്ഷി വിസ്താരം പൂര്‍ത്തിയായിരുന്നു. തുടര്‍വാദങ്ങള്‍ക്കായി അടുത്ത മാസത്തേയ്ക്ക് കേസ് മാറ്റിവച്ചിരിക്കുകയായിരുന്നു.

വ്യാഴാഴ്ച വെളുപ്പിന് രണ്ടാം നിലയിലുള്ള മുറിയിലേക്കുപോയി അവിടെ ഉണ്ടായിരുന്ന ഫാന്‍ തൂക്കുന്നതിനുള്ള ക്ലിപില്‍ തൂങ്ങുകയായിരുന്നുവെന്നാണ് വിവരം. വീട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറന്ന് ഷിജുവിനെ വെഞ്ഞാറമൂട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മാനസിക അസ്വസ്ഥതയുള്ളതിനാല്‍ ഷിജു മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതായി നാട്ടുകാര്‍ പറയുന്നു. 

2016 ജനുവരി 27-ന് രാവിലെയാണ് യുവാവ് പ്രണയപകയെ തുടര്‍ന്ന് ആറ്റിങ്ങല്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന്റെ സമീപത്തുള്ള ഇടവഴിയില്‍ വച്ച് സൂര്യ ഭവനില്‍ ശശിധരന്റെ മകള്‍ സൂര്യ(26)യെ  വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് കേസ്. പിരപ്പന്‍കോട് സെയ്ന്റ് ജോണ്‍സ് ആശുപത്രിയിലെ നഴ്സായിരുന്നു സൂര്യ.

Found Dead | വിചാരണ നടപടി പൂര്‍ത്തിയാകാനിരിക്കെ സൂര്യ കൊലക്കേസ് പ്രതി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍


ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൂര്യയെ ഷിജു പരിചയപ്പെടുന്നതെന്നും തുടര്‍ന്ന് ഇരുവരും അടുക്കുകയായിരുന്നുവെന്നുമാണ് വിവരം. ഈ അടുപ്പം വച്ച് മൂന്ന് മാസംകൊണ്ട് വിവാഹാഭ്യര്‍ഥനയുമായി സൂര്യയുടെ വീട്ടിലെത്തുകയും എന്നാല്‍ ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടര്‍ന്ന് സൂര്യ ഷിജുവുമായുള്ള ബന്ധത്തില്‍ നിന്ന് അകന്നുവെന്നും തുടര്‍ന്നുണ്ടായ പകയിലാണ് സൂര്യയെ ഷിജു കൊന്നതെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

Keywords:  News,Kerala,State,Thiruvananthapuram,Case,Accused,Murder case,Police,Found Dead,Death,Local-News, Surya murder case accused found dead 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia