Paddy Field | കൃഷി ഭൂമി സംരക്ഷണം: സംസ്ഥാനത്ത് സംരക്ഷിതവനങ്ങളുടെ മാതൃകയില്‍ നെല്‍വയലുകള്‍ സജ്ജമാക്കുന്നു

 




തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് നെല്‍വയലുകള്‍ ഇല്ലാതാകുന്നത് തടയുകയെന്ന ലക്ഷ്യവുമായി കൃഷി വകുപ്പ്. ഇതിനായി കേരളത്തില്‍ സംരക്ഷിതവനങ്ങളുടെ മാതൃകയില്‍ സംരക്ഷിത നെല്‍വയലുകള്‍ സജ്ജമാക്കാന്‍ ഒരുങ്ങുകയാണ് സര്‍കാര്‍. 

മുന്‍പ് നെല്‍ക്കൃഷി ചെയ്തശേഷം ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങള്‍ കണ്ടെത്തി കൃഷി സാധ്യത പരിശോധിക്കാന്‍ പഠനം നടത്തും. നെല്‍വയലുകള്‍ പാട്ടത്തിനെടുക്കുകയോ വിലയ്ക്ക് വാങ്ങുകയോ ചെയ്തശേഷം തരിശിടാതെ കൃഷിയിറക്കാനാണ് ആലോചന. തദ്ദേശസ്ഥാപനങ്ങളുടെ തുക ഇതിനായി വിനിയോഗിക്കും. 

തരിശുനില നെല്‍ക്കൃഷിക്ക് (ഒറ്റക്കൃഷിക്ക് / ഒരു വര്‍ഷത്തേക്ക്) കൃഷിവകുപ്പ് 40,000 രൂപ വരെ സബ്‌സിഡി നല്‍കുന്നുണ്ട്. എന്നാല്‍, തുക വാങ്ങിയശേഷം കൃഷിയിറക്കുന്നവരില്‍ മിക്കവരും പിന്നീട് നെല്‍ക്കൃഷിയിലേക്ക് തിരിയാറില്ല. ആദ്യത്തെ കൃഷിക്ക് ശേഷം പിന്നെ ഇതിലേക്കെത്തുന്നില്ല. ഈ പ്രവണത ഒഴിവാക്കി കൃഷി തുടരാന്‍ ഇവരെ പ്രേരിപ്പിക്കുകയെന്നതാണ് ഉദ്ദേശം. നിലം തരിശിടാന്‍ പ്രേരിപ്പിക്കുന്ന ഭൂമാഫിയയെ നിയന്ത്രിക്കുന്നതും ലക്ഷ്യമാണ്. 

Paddy Field | കൃഷി ഭൂമി സംരക്ഷണം: സംസ്ഥാനത്ത് സംരക്ഷിതവനങ്ങളുടെ മാതൃകയില്‍ നെല്‍വയലുകള്‍ സജ്ജമാക്കുന്നു


നിലവില്‍ കേരളത്തില്‍ 2.05 ലക്ഷം ഹെക്ടറില്‍ മാത്രമാണ് നെല്‍ക്കൃഷിയുള്ളത്. സംസ്ഥാനത്തൊട്ടാകെ നെല്‍വയല്‍ ഉണ്ടെങ്കിലും പാലക്കാട്, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ മാത്രമാണ് നെല്‍ക്കൃഷി സജീവമായിട്ടുള്ളത്. 

മറ്റ് ചില ജില്ലകളില്‍ കൃഷിയുണ്ടെങ്കിലും ലാഭകരമല്ല. ഈ പ്രദേശങ്ങള്‍ കണ്ടെത്തി പരീക്ഷണാര്‍ഥം കൃഷിയിറക്കി, സ്ഥലം സംരക്ഷിക്കാനാണ് കൃഷി വകുപ്പ് ഉദേശിക്കുന്നത്. പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരിആവശ്യമുള്ള കേരളത്തില്‍ 8 ലക്ഷം ടണ്‍ മാത്രമാണ് ഉല്‍പാദിപ്പിക്കുന്നത്. 

Keywords:  News,Kerala,State,Thiruvananthapuram,Agriculture,Farmers,Top-Headlines, Paddy field in the model of protected forest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia