Chittayam Gopakumar | 'അടൂര്‍ ഡിപോയില്‍ നിന്നും പമ്പ സര്‍വിസിന് ബസ് അനുവദിക്കാത്തതിനെതിരെ സ്റ്റേഷന്‍ മാസ്റ്ററോട് പൊട്ടിത്തെറിച്ച് ഡെപ്യൂടി സ്പീകര്‍ ചിറ്റയം ഗോപകുമാര്‍'; മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍

 


അടൂര്‍: (www.kvartha.com) അടൂര്‍ ഡിപോയില്‍ നിന്നും പമ്പ സര്‍വിസിന് ബസ് അനുവദിക്കാത്തതിനെതിരെ ഡെപ്യൂടി സ്പീകര്‍ ചിറ്റയം ഗോപകുമാര്‍ സ്റ്റേഷന്‍ മാസ്റ്ററോട് പൊട്ടിത്തെറിച്ചതായി പരാതി. സംഭവത്തില്‍ ചിറ്റയം ഗോപകുമാര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
               
Chittayam Gopakumar | 'അടൂര്‍ ഡിപോയില്‍ നിന്നും പമ്പ സര്‍വിസിന് ബസ് അനുവദിക്കാത്തതിനെതിരെ സ്റ്റേഷന്‍ മാസ്റ്ററോട് പൊട്ടിത്തെറിച്ച് ഡെപ്യൂടി സ്പീകര്‍ ചിറ്റയം ഗോപകുമാര്‍'; മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍

മണ്ഡലകാലം ആരംഭിച്ച് 15 ദിവസമായിട്ടും കെ എസ് ആര്‍ ടി സി അടൂര്‍ ഡിപോയില്‍ പമ്പ സര്‍വിസിന് ബസ് അനുവദിക്കാത്തതാണ് ഡെപ്യൂടി സ്പീകറെ പ്രകോപിപ്പിച്ചത്. പമ്പക്ക് ബസ് സര്‍വിസ് നടത്താത്തതിന് കാരണക്കാര്‍ ഡ്യൂടിയിലിരിക്കുന്ന സ്റ്റേഷന്‍ മാസ്റ്ററും ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരും ആണെന്ന് ആരോപിച്ചാണ് ഡെപ്യൂടി സ്പീകറുടെ അധിക്ഷേപമെന്ന് ജീവനക്കാര്‍ പറയുന്നു.

അതേസമയം, സ്റ്റേഷന്‍ മാസ്റ്റര്‍ നിരപരാധിയാണെന്നും ചിറ്റയം മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ജീവനക്കാര്‍ രംഗത്തെത്തി. പമ്പ ബസ് ഇല്ലാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി അയ്യപ്പന്മാര്‍ ഡിപോയില്‍ പ്രതിഷേധിച്ചിരുന്നു. വിവരം അറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസില്‍ മുദ്രാവാക്യം വിളികളുമായി എത്തുകയും ചെയ്തു.

തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പത്തനംതിട്ട ഓഫിസില്‍ ബന്ധപ്പെടുകയും അവിടെ നിന്നും ഒരു ബസ് അടൂരിലേക്ക് അയക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഡെപ്യൂടി സ്പീകര്‍ സ്ഥലത്തെത്തി ഡ്യൂടിയിലുള്ള സ്റ്റേഷന്‍ മാസ്റ്ററെയും ജീവനക്കാരെയും പരസ്യമായി പൊതുജനങ്ങളുടെ മുന്നില്‍ വെച്ച് ആക്ഷേപിച്ചത്. സാമൂഹിക മാധ്യമ ഗ്രൂപുകളിലും മറ്റും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചു.

ചിറ്റയം ഗോപകുമാറിന്റെ അധിക്ഷേപം ഇങ്ങനെ:

സ്റ്റേഷന്‍ മാസ്റ്റര്‍ ആണെന്ന് പറഞ്ഞിരിക്കുന്നു. താന്‍ എന്തോ ഒണ്ടാക്കാനാ സ്റ്റേഷന്‍ മാസ്റ്ററായി ഇരിക്കുന്നത്. എന്ത് തോന്ന്യാസവും കാണിക്കാമെന്നാണോ? മര്യാദക്ക് ജോലി ചെയ്തോണം.... മര്യാദക്ക്... ബസില്ലാത്തത് എന്നോട് പറയാഞ്ഞതെന്താ? ഞാന്‍ ഇവിടെ അടുത്തല്ലേ താമസിക്കുന്നത്...

തുടര്‍ന്ന് ഓഫിസിനു മുന്നില്‍ നഗരസഭ ചെയര്‍മാന്‍ ഡി സജിയോടൊപ്പം ഇരിപ്പുറപ്പിച്ച ചിറ്റയം മന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. പമ്പ സര്‍വിസിനായി വ്യാഴാഴ്ച മൂന്നു ബസുകള്‍ അടൂര്‍ ഡിപോയില്‍ എത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി ചിറ്റയം പറഞ്ഞു.
മുന്‍ കാലങ്ങളില്‍ അടൂര്‍ യൂനിറ്റിലേക്ക് പമ്പ സ്പെഷ്യല്‍ സര്‍വിസ് നടത്തുന്നതിനായി മറ്റ് ഡിപോകളില്‍ നിന്നു മൂന്ന് ബസുകളും അതിനാവശ്യമായ ജീവനക്കാരെയും അനുവദിച്ചിരുന്നു. എല്ലാ ദിവസവും മുടങ്ങാതെ പമ്പക്ക് ബസ് സര്‍വിസ് നത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ വര്‍ഷം അടൂരിലേക്ക് ആവശ്യമായ ബസും ജീവനക്കാരെയും അനുവദിച്ചിരുന്നില്ല. മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ സമീപനം മൂലമാണിതെന്നാരോപിച്ച് അയ്യപ്പഭക്തരും ഡെപ്യൂടി സ്പീകറുമായി വാക് തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു.

ബസ് ഇല്ലാത്തത് താനിപ്പോഴാണ് അറിഞ്ഞതെന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞപ്പോള്‍ 'സാറല്ലേ നേരത്തെ അറിയേണ്ടത്' എന്നായിരുന്നു ഭക്തരുടെ പ്രതികരണം. ഇത്രയും ദിവസമായിട്ടും അടൂരില്‍ ബസ് അനുവദിച്ചിട്ടില്ല എന്നത് അടൂരിന്റെ ജനപ്രതിനിധി കൂടിയായ ഡെപ്യൂടി സ്പീകര്‍ അറിഞ്ഞിട്ടില്ല എന്നത് യൂനിറ്റിലെ ജീവനക്കാരുടെ കുഴപ്പമോ ഉത്തരവാദക്കുറവോ അല്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.

Keywords:  Latest-News, Kerala, Pathanamthitta, Top-Headlines, KSRTC, Speaker, Chittayam Gopakumar, Chittayam Gopakumar slams KSRTC employee.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia