Appreciated | വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മുഖ്യമന്ത്രി; അക്രമികള്‍ വന്നത് വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയാണെന്നും പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെ നാടിന്റെ സൈ്വര്യം തകര്‍ക്കാനായിരുന്നു അക്രമികളുടെ ശ്രമം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Appreciated | വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെ  അഭിനന്ദിച്ച് മുഖ്യമന്ത്രി; അക്രമികള്‍ വന്നത് വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയാണെന്നും പിണറായി വിജയന്‍

തൃശ്ശൂരില്‍ നടന്ന വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ആദ്യത്തെ പ്രതികരണമാണിത്.

പൊലീസ് സംയമനത്തോടെ പെരുമാറിയതു കൊണ്ട് അക്രമികളുടെ ലക്ഷ്യം നടന്നില്ല. അതിനാല്‍ത്തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് വലിയതോതില്‍ നടപടിയുണ്ടാകുമെന്ന് കരുതിയവര്‍ക്ക് വലിയ തെറ്റുപറ്റിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

പൊലീസിന് നേരെ ആക്രമണം നടന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു. ഭീഷണി മാത്രമല്ല. വ്യാപക ആക്രമണവും നടന്നു. വ്യക്തമായ ഗൂഢോദ്ദേശത്തോടെയാണ് അക്രമികള്‍ വന്നത്. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികള്‍ ഉദ്ദേശിച്ച തരത്തില്‍ കാര്യങ്ങള്‍ മാറാത്തതിന് കാരണം. പൊലീസ് സേനയെ അഭിനന്ദിക്കുന്നു.

മന്ത്രി അബ്ദുര്‍ റഹ് മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം വിഴിഞ്ഞം പൊലീസ് കേസെടുത്തു. പരാമര്‍ശം വിവാദമായോടെ ലതീന്‍ സഭയും ഫാ.തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു.

വിഴിഞ്ഞം തുറമുഖ സെമിനാറില്‍ ലതീന്‍ രൂപയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദുര്‍ റഹ് മാന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വര്‍ഗീയ പരാര്‍മശം നടത്തിയത്. മന്ത്രിയുടെ പേരില്‍തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമര്‍ശം. പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനം പല കോണുകളില്‍ നിന്നുമുണ്ടായി.

ഇതിനെതിരെ മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ് മാന്‍ നല്‍കിയ പരാതിയിലാണ് കേസ്. വര്‍ഗിയ സ്പര്‍ധയുണ്ടാക്കാനും, സാമുദായിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്. പരാമര്‍ശം വിവാദമായതോടെ ലതീന്‍ സഭയും ഫാ. തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു.

Keywords: Chiefminister Pinarayi Vijayan appreciates stand taken by Kerala police during Vizhinjam protest, Thiruvananthapuram, News, Politics, Trending, Clash, Chief Minister, Pinarayi-Vijayan, Police, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia