Follow KVARTHA on Google news Follow Us!
ad

UIDAI | തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതിനുമുമ്പ് ആധാര്‍ യഥാര്‍ഥമാണോ എന്നു പരിശോധിക്കണം; ഇതുവഴി ദുരുപയോഗം തടയാമെന്നും യുഐഡിഎഐ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Aadhar Card,Application,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഒരു വ്യക്തിയെ തിരിച്ചറിയുന്നതിന് നേരിട്ടോ ഇലക്ട്രോണിക് രൂപത്തിലോ ആധാര്‍ സ്വീകരിക്കുന്നതിനുമുമ്പ്, സമര്‍പ്പിക്കുന്ന ആധാര്‍ യഥാര്‍ഥമാണോ എന്നു സ്ഥാപനങ്ങള്‍ പരിശോധിച്ചുറപ്പിക്കണമെന്ന് യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ (UIDAI) വ്യക്തമാക്കി.

UIDAI Asks State Governments, Entities To Verify Aadhaar Before Accepting It, New Delhi, News, Aadhar Card, Application, National

ഒരു വ്യക്തി സമര്‍പ്പിക്കുന്ന ആധാര്‍ നമ്പര്‍ പരിശോധിച്ചുറപ്പിക്കുന്നത് ഏതു തരത്തിലുള്ള ആധാറും (ആധാര്‍ കത്ത്, ഇ-ആധാര്‍, ആധാര്‍ പിവിസി കാര്‍ഡ്, എം-ആധാര്‍) യഥാര്‍ഥമാണോ എന്നു സ്ഥാപിക്കുന്നതിനുള്ള ശരിയായ നടപടിയാണെന്ന് യുഐഡിഎഐ വ്യക്തമാക്കി.

സാമൂഹ്യവിരുദ്ധരെയും മറ്റും ആധാര്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് ഇതു തടയും. കൃത്യമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും, ഏതെങ്കിലും 12 അക്ക നമ്പര്‍ ആധാര്‍ അല്ലെന്ന യുഐഡിഎഐയുടെ നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യും. ആധാര്‍ രേഖകളില്‍ കൃത്രിമം കാണിക്കുന്നത് ഓഫ് ലൈന്‍ പരിശോധനയിലൂടെ കണ്ടെത്താനാകും. ആധാറില്‍ കൃത്രിമം കാണിക്കുന്നതു ശിക്ഷാര്‍ഹമായ കുറ്റവും ആധാര്‍ നിയമത്തിലെ സെക്ഷന്‍ 35 പ്രകാരം പിഴശിക്ഷയ്ക്കു ബാധ്യസ്ഥവുമാണ്.

ഉപയോഗത്തിനുമുമ്പു സ്ഥിരീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചു യുഐഡിഎഐ സംസ്ഥാന ഗവണ്‍മെന്റുകളോടു വ്യക്തമാക്കി. മാത്രമല്ല, ആധാര്‍ തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിക്കുമ്പോഴെല്ലാം, ബന്ധപ്പെട്ട സ്ഥാപനം ആധികാരികത ഉറപ്പാക്കുന്നതിന്/സ്ഥിരീകരണം നടത്തുന്നതിന് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നു സംസ്ഥാനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

സ്ഥിരീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വ്യക്തമാക്കുകയും ചെയ്ത്, ആധികാരികത ഉറപ്പാക്കാനും പരിശോധന നടത്താനും അധികാരമുള്ള സ്ഥാപനങ്ങളെയും മറ്റു സ്ഥാപനങ്ങളെയും അഭിസംബോധന ചെയ്ത് യുഐഡിഎഐ സര്‍കുലറുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

ആധാറിന്റെ എല്ലാ രൂപങ്ങളും (ആധാര്‍ ലെറ്റര്‍, ഇ-ആധാര്‍, ആധാര്‍ പിവിസി കാര്‍ഡ്, എം-ആധാര്‍) ലഭ്യമായ ക്യൂ ആര്‍ കോഡുപയോഗിച്ച് എംആധാര്‍ ആപ് (mAadhaar) അല്ലെങ്കില്‍ ആധാര്‍ ക്യൂ ആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിച്ചു പരിശോധിക്കാവുന്നതാണ്. ക്യൂ ആര്‍ കോഡ് സ്‌കാനര്‍ ആന്‍ഡ്രോയ്ഡ്-ഐഒഎസ് അധിഷ്ഠിത മൊബൈല്‍ ഫോണുകള്‍ക്കും വിന്‍ഡോ-അധിഷ്ഠിത ആപ്ലികേഷനുകള്‍ക്കും സൗജന്യമായി ലഭ്യമാണ്.

സ്ഥലവാസികള്‍ക്ക് അവരുടെ ആധാറിന്റെ കടലാസ്-ഇലക്ട്രോണിക് രൂപങ്ങള്‍ ഹാജരാക്കി തിരിച്ചറിയല്‍ തെളിയിക്കാന്‍ സ്വമേധയാ ആധാര്‍ നമ്പര്‍ ഉപയോഗിക്കാം. അവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യുഐഡിഎഐ ഇതിനകം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Keywords: UIDAI Asks State Governments, Entities To Verify Aadhaar Before Accepting It, New Delhi, News, Aadhar Card, Application, National.

Post a Comment