Child Died | തീരത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന് തിരയില്‍പെട്ട് ദാരുണാന്ത്യം

 




തിരുവനന്തപുരം: (www.kvartha.com) തീരത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന് തിരയില്‍പെട്ട് ദാരുണാന്ത്യം. പുതിയതുറ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്തുവച്ച് പൂവാര്‍ കരുംകുളം പുതിയതുറ കുളപ്പുര ഹൗസില്‍ ഉണ്ണി - സജിത ദമ്പതികളുടെ മകന്‍ ഫാബിയോ ആണ് മരിച്ചത്. 

കുഞ്ഞിനെ മുതിര്‍ന്ന സഹോദരനെ ഏല്‍പിച്ച ശേഷം മാതാവ് സജിത കുടുംബശ്രീ യോഗത്തിന് പോയ സമയത്താണ് അപകടം നടന്നതെന്നും കുട്ടിയുടെ സഹോദരന്റെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടി കടല്‍ത്തീരത്തേക്ക് പോയി അപകടത്തില്‍ പെടുകയായിരുന്നുവെന്നും പൂവാര്‍ കോസ്റ്റല്‍ പൊലീസ് പറഞ്ഞു. 

Child Died | തീരത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന് തിരയില്‍പെട്ട് ദാരുണാന്ത്യം


സഹോദരന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ കുട്ടിയെ രക്ഷപ്പെടുത്തി കാഞ്ഞിരംകുളത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം, വിദഗ്ദ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം തിരുവനന്തപുരം മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം പുതിയതുറയില്‍ സെന്റ് നികോളസ് പള്ളി സെമിതേരിയില്‍ അടക്കം ചെയ്തു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൂവാര്‍ കോസ്റ്റല്‍ പൊലീസ് കേസെടുത്തു.

Keywords:  News,Kerala,State,Thiruvananthapuram,Case,Local-News,Police,Child,  Thiruvanantapuram: One and half year old boy died after falling into sea
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia