Ration Shops | അനിശ്ചിതകാലം സമരം; ശനിയാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും

 



തിരുവനന്തപുരം: (www.kvartha.com) അനിശ്ചിതകാലം സമരം പ്രഖ്യാപിച്ച് റേഷന്‍ വ്യാപാരികള്‍. ശനിയാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. സര്‍കാര്‍ റേഷന്‍ കമീഷന്‍ പൂര്‍ണമായി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം. 

കഴിഞ്ഞ മാസത്തെ കമീഷന്‍ തുക 49 ശതമാനം മാത്രമേ ഇപ്പോള്‍ നല്‍കാനാവൂവെന്ന് സര്‍കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ കുടിശ്ശിക എന്ന് നല്‍കുമെന്ന് ഉത്തരവില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് എകെആര്‍ഡിഡിഎ, കെഎസ്ആര്‍ആര്‍ഡിഎ, കെആര്‍യുഎഫ് (സിഐടിയു), കെആര്‍യുഎഫ് (എഐടിയുസി),
എന്നീ സംഘടന നേതാക്കള്‍ അടിയന്തര യോഗം ചേര്‍ന്ന് കടയടപ്പ് സമരം തുടങ്ങാന്‍ തീരുമാനിച്ചത്. 

Ration Shops | അനിശ്ചിതകാലം സമരം; ശനിയാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും


അടുത്ത ദിവസം സമരത്തിന്റെ നോടീസ് സര്‍കാരിന് നല്‍കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു. പൊതുവിപണയില്‍ വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെയാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് കടക്കുന്നത്. ഇടത് അനുകൂല സംഘടനകളും സമരരംഗത്തുണ്ട്. 

Keywords:  News,Kerala,State,Merchants, Top-Headlines,Strike,Business,Finance,Ration shop, Ration dealers calls for strike 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia