Follow KVARTHA on Google news Follow Us!
ad

Resignation | എന്‍ഡിടിവി ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപിന്റെ നീക്കങ്ങള്‍ക്കിടെ പ്രമോടര്‍ കംപനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവച്ച് പ്രണോയിയും രാധികയും

Prannoy Roy, Radhika Roy resign as directors of NDTV’s promoter company#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) എന്‍ഡിടിവി (New Delhi Television Limited)യുടെ പ്രമോടര്‍ കംപനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (RRPR Holdings) ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുനിന്ന് എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവച്ചു. പ്രണോയ് റോയ് എന്‍ഡിടിവി ചെയര്‍പഴ്‌സനും രാധിക റോയ് എക്സിക്യൂടീവ് ഡയറക്ടറുമാണ്.

എന്‍ഡിടിവി ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപിന്റെ നീക്കങ്ങള്‍ക്കിടെയാണ് ഇരുവരുടെയും രാജി. നവംബര്‍ 29 മുതല്‍ രാജി പ്രാബല്യത്തില്‍ വന്നു. ആര്‍ആര്‍പിആര്‍എചിന് എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ് ഏറ്റെടുത്തിരുന്നു. ഇതിന് പുറമേ വിപണിയില്‍നിന്ന് 26 ശതമാനം ഓഹരികള്‍ ഓപണ്‍ ഓഫര്‍ പ്രകാരം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

News,National,India,New Delhi,NDTV,Business,Business Man,Finance,Top-Headlines, Prannoy Roy, Radhika Roy resign as directors of NDTV’s promoter company


അതേസമയം, സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍മാരായി നിയമിക്കാന്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്ങിന്റെ ബോര്‍ഡ് അനുമതി നല്‍കി.

Keywords: News,National,India,New Delhi,NDTV,Business,Business Man,Finance,Top-Headlines, Prannoy Roy, Radhika Roy resign as directors of NDTV’s promoter company

Post a Comment