Imprisonment | പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 52 കാരന് 107 വര്‍ഷം കഠിനതടവ്

 



പത്തനംതിട്ട: (www.kvartha.com) പോക്‌സോ കേസ് പ്രതിയ്ക്ക് 107 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് പോക്‌സോ കോടതി. 13 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് 52 കാരന് അഡീഷനല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ഒന്ന് ( പോക്‌സോ )ജഡ്ജി ജയകുമാര്‍ ജോണ്‍ 107 വര്‍ഷം കഠിനതടവ് വിധിച്ചത്. 

ഇരയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ പ്രതിയെ പോക്‌സോ നിയമത്തിലെ 3,4,5,6, ബാലനീതി നിയമത്തിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് വെവ്വേറെ ശിക്ഷകളും പിഴയും വിധിച്ചത്. 3,4,5,6, ന്റെ ഉപ വകുപ്പുകള്‍ എന്നിവ എല്ലാം കൂടി ചേര്‍ത്ത് ആകെ 107 വര്‍ഷവും നാല് ലക്ഷം രൂപ പിഴയുമാണ് ശിക്ഷാവിധി. 

പോക്‌സോ വകുപ്പ് 5(k), 5(h) എന്നിവയനുസരിച്ചുള്ള കുറ്റങ്ങള്‍ ഒഴിച്ച് ബാക്കിയുള്ള ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 5 വര്‍ഷവും രണ്ടുമാസവും കൂടി അധികശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കാനും, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്നും, കുട്ടിയുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Imprisonment | പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 52 കാരന് 107 വര്‍ഷം കഠിനതടവ്


2020 ല്‍ പത്തനംതിട്ട പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍, കുട്ടിയുടെ മൊഴി കോഴഞ്ചേരി വണ്‍ സ്റ്റോപ് സെന്ററില്‍ എത്തി എസ് ഐ ലീലാമ്മയാണ് രേഖപ്പെടുത്തിയത്. പീഡനം സംബന്ധിച്ച പരാതി ചൈല്‍ഡ് ലൈനില്‍ നിന്നാണ് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത് അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ എസ് ന്യൂമാന്‍ ആയിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പിച്ചത് പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജി സുനില്‍ ആയിരുന്നു.

കുട്ടി ഇപ്പോഴും വണ്‍ സ്റ്റോപ് സെന്ററില്‍ കഴിയുകയാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ.ജെയ്‌സണ്‍ മാത്യൂസ് ഹാജരായി. 

Keywords:  News,Kerala,State,Pathanamthitta,Molestation,Court,Minor girls,Punishment,Local-News, Pocso court awards 107 year rigourus imprisonment for abuse of 13 year old girl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia