Assaulted | ചിത്രകാരി ദുര്‍ഗാ മാലതിയുടെ കാണാതായ വളര്‍ത്തുനായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍; പട്ടാമ്പി പൊലീസില്‍ പരാതി

 



പാലക്കാട്: (www.kvartha.com) ചിത്രകാരി ദുര്‍ഗാ മാലതിയുടെ കാണാതായ വളര്‍ത്തുനായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍. പാലക്കാട് പട്ടാമ്പിക്കടുത്ത മുതുതലയിലാണ് നായയോട് ക്രൂരത കാണിച്ചത്. സംഭവത്തില്‍ ദുര്‍ഗാ മാലതി പട്ടാമ്പി പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ വളര്‍ത്തുനായ നക്കുവിനെ കാണാതായിരുന്നുവെന്നും പിന്നീട് വെള്ളിയാഴ്ച രാത്രിയാണ് നായ വീടിന് പരിസരത്തേക്ക് മടങ്ങിയെത്തിയതെന്നും അപ്പോഴാണ് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായി കണ്ടതെന്നും ഇവര്‍ പറഞ്ഞു. നായയെ കാണാതായത് മുതല്‍ പലയിടത്തും അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. 

Assaulted | ചിത്രകാരി ദുര്‍ഗാ മാലതിയുടെ കാണാതായ വളര്‍ത്തുനായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍; പട്ടാമ്പി പൊലീസില്‍ പരാതി


എന്നാല്‍ ആരാണ് നായയോട് ക്രൂരത ചെയ്തതെന്ന് അറിയില്ലെന്ന് ദുര്‍ഗാ മാലതി പറഞ്ഞു. എന്നാല്‍ മനുഷ്യര്‍ തന്നെയാണ് ചെയ്തതെന്ന് ഉറപ്പാണെന്നും നായ ആരെയും ഇതുവരെ കടിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ പ്രത്യേകിച്ച് ശത്രുതയുടെ ആവശ്യമില്ലെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. 

അതേസമയം, പരുക്കേറ്റ് ദയനീയാവസ്ഥയിലായ നായയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി. ശനിയാഴ്ച മണ്ണൂത്തിയിലേക്ക് കൊണ്ടുപോകും. ഇവിടെവച്ച് നായയ്ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാനാണ് തീരുമാനം.
 
Keywords:  News,Kerala,State,palakkad,Local-News,Assault,attack,Complaint,Police, Palakkad: Missing dog found injured at Pattambi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia