Follow KVARTHA on Google news Follow Us!
ad

Colin Couture | നാല് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി കാലികറ്റ് ഫാബ്രിക്‌സില്‍ നിന്നും പുതിയ ബ്രാന്‍ഡ്; കോളിന്‍ കൂറ്റിയൂര്‍ വിപണിയില്‍

New brand from Calicut Fabrics; Colin Couture in market#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) കേരളത്തിലെ ടെക്സ്റ്റൈല്‍ രംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി സജീവസാന്നിധ്യമായ കാലികറ്റ് ഫാബ്രിക്‌സ് കുടുംബത്തില്‍ നിന്നും പുതിയ ബ്രാന്‍ഡ് ഉല്‍പന്നം കോളിന്‍ കൂറ്റിയൂര്‍ വിപണിയിലെത്തി. 

കെ പി എം ട്രൈപെന്റാ ഹോടെലില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, കേരള ടെക്സ്റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ് ഡീലര്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റും കല്യാണ്‍ സില്‍ക്‌സ് സി എം ഡിയുമായ ടി എസ് പട്ടാഭിരാമന്‍, മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം പി അഹമ്മദ്  എന്നിവര്‍ ചേര്‍ന്ന് ലോകോത്തര ബ്രാന്‍ഡായ കോളിന്‍ കൂറ്റിയൂറിന്റെ ലോഗോ പ്രകാശനം ചെയ്തു. പുരുഷന്മാര്‍ക്കുള്ള ഇനര്‍വെയര്‍ സീരീസ് കാലികറ്റ് ഫാബ്രിക്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ വി ശിവദാസനും സ്ത്രീകള്‍ക്കുള്ള സീരീസ് രാധ ശിവദാസനും അവതരിപ്പിച്ചു. 

ഗുണമേന്മയുടെയും സത്യസന്ധതയുടെയും കാര്യത്തില്‍ ഉപഭോക്താക്കളുടെ കൂടെയെന്നും നിലകൊള്ളുന്ന കാലികറ്റ് ഫാബ്രിക്‌സിന്റെ ബൃഹത്തായതും ശക്തമായതുമായ വിതരണശൃംഖലയും അനുഭവപരിചയവും ഈ പുതിയ ബ്രാന്‍ഡിന് വസ്ത്രവിപണിയില്‍ മുന്‍തൂക്കം നല്‍കുമെന്ന് കാലികറ്റ് ഫാബ്രിക്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ വി ശിവദാസന്‍ പറഞ്ഞു.

മനുഷ്യരേയും പ്രകൃതിയെയും ഒരുപോലെ പരിഗണിക്കുന്ന ഉത്പാദനപ്രക്രിയയാണ് കോളിന്‍ കൂറ്റിയൂര്‍ പിന്‍പറ്റുന്നത്. അസംസ്‌കൃതവസ്തുക്കളുടെ ശേഖരണം, വസ്ത്രരൂപകല്പന, നിര്‍മാണം, പാകേജിങ് എന്നിവയിലെല്ലാം പരിസ്ഥിതിക്ക് ദോഷം വരാതിരിക്കാനുള്ള കാര്യങ്ങളില്‍ കംപനി പരമാവധി ശ്രദ്ധ ചെലുത്തുന്നുണ്ട്. ലോകനിലവാരത്തിലുള്ള മെഷീനറിയും ഉയര്‍ന്ന പരിശീലനം ലഭിച്ച ജീവനക്കാരുമാണ് പ്രൊഡക്ടുകളെ ഏറ്റവും മികച്ചതാക്കുന്നത്.

News,Kerala,State,Kozhikode,dress,Business,Finance,Business Men,Top-Headlines, New brand from Calicut Fabrics; Colin Couture in market


ചടുലവും സന്തോഷം നിറഞ്ഞതുമായ ഒരു ജീവിതശൈലിയെ രൂപപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, ആഗോളതലത്തിലേക്ക് ബ്രാന്‍ഡിനെ വളര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് കോളിന്‍ കൂറ്റിയൂര്‍ മാനേജിഗ് ഡയറക്ടര്‍ കെ വി ലിനു പറഞ്ഞു. പുതിയ കാലത്തെ വെല്ലുവിളികളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിട്ട് കൊണ്ട് മുന്‍പോട്ടേക്ക് കുതിക്കുന്ന പുതുതലമുറയെ ഉള്‍ക്കൊണ്ടാണ് ഈ ബ്രാന്‍ഡിന്റെ 'കോണ്‍ഫിഡന്‍സ് വിതിന്‍' എന്ന ടാഗ് ലൈന്‍ രൂപം കൊണ്ടത്. ഉയര്‍ന്ന് വരുന്ന ഒരു ഗ്ലോബല്‍ ബ്രാന്‍ഡ് എന്ന നിലയ്ക്ക് യുവതലമുറയുടെ കാഴ്ചപ്പാടുകളെയും ആഹ്ലാദനിമിഷങ്ങളെയുമാണ് കോളിന്‍ കൂറ്റിയൂര്‍ പ്രതിനിധീകരിക്കുന്നത്. അതിനുവേണ്ടി ഗുണനിലവാരം, സ്റ്റൈല്‍, കംഫര്‍ട്, നൂതനസാങ്കേതികത തുടങ്ങിയവയില്‍ ആഗോളതലത്തിലുള്ള മാനദണ്ഡങ്ങളാണ് ഈ ബ്രാന്‍ഡ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.        

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ലോകനിലവാരത്തിലുള്ള ഇനര്‍വെയര്‍ ശേഖരങ്ങളാണ് ആദ്യഘട്ടത്തില്‍ കോളിന്‍ കൂറ്റിയൂര്‍ പുറത്തിറക്കുന്നത്. ബ്രേസിയര്‍, പാന്റീസ്, സ്ലിപ്സ് എന്നീ വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും ബ്രീഫ്‌സ്, ട്രങ്ക്സ്, വെസ്റ്റ്സ് എന്നീ വിഭാഗങ്ങളില്‍ പുരുഷന്‍മാര്‍ക്കുമുള്ള പ്രൊഡക്ടുകളാണ് ഉള്ളത്.

ചടങ്ങില്‍ ഓപറേഷന്‍സ് ഡയറക്ടര്‍ കെ വൈദ്യനാഥന്‍ സ്വാഗതവും മാര്‍കറ്റിംഗ് ഡയറക്ടര്‍ പോള്‍ ജെ കൊണത്തപ്പള്ളി നന്ദിയും പറഞ്ഞു.

Keywords: News,Kerala,State,Kozhikode,dress,Business,Finance,Business Men,Top-Headlines, New brand from Calicut Fabrics; Colin Couture in market

Post a Comment