V Sivankutty | പരിഷ്‌കരിച്ച പാഠപുസ്തകം 2 വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

 


ഇരിക്കൂര്‍: (www.kvartha.com) പഠന ബോധന മേഖലകളില്‍ ആധുനിക അറിവുകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപകര്‍ കൂടുതല്‍ സജ്ജരാകണമെന്നും ഇതിനായി കോവിഡ് കാലത്ത് നിര്‍ത്തലായ അധ്യാപക പരിശീലനം ഡിസംബറില്‍ പുനരാരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പടിയൂര്‍ ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

V Sivankutty | പരിഷ്‌കരിച്ച പാഠപുസ്തകം 2 വര്‍ഷത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ പരിഷ്‌കരിച്ച പാഠപുസ്തകം നിലവില്‍ വരുമെന്നും കാലിക വിഷയങ്ങള്‍ ഉള്‍പെടുത്തിയാവും പരിഷ്‌കരണം നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് താങ്ങാന്‍ കഴിയുന്ന സിലബസാവും നടപ്പാക്കുക. എസ് എസ് എല്‍ സി, ഹയര്‍ സെകന്‍ഡറി ഉള്‍പെടെയുള്ള പൊതു പരീക്ഷകളുടെ പരീക്ഷാ തീയതിയും ഫലം പ്രസിദ്ധീകരിക്കുന്ന തീയതിയും മുന്‍കൂട്ടി നിശ്ചയിച്ച് കഴിഞ്ഞു. കുട്ടികളുടെ അകാദമികമായ മുന്നേറ്റമാണ് സര്‍കാറിന്റെ ലക്ഷ്യം. ഖാദര്‍ കമിറ്റി നിര്‍ദേശങ്ങള്‍ പടിപടിയായി സര്‍കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഉള്‍പെടുത്തി കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയും പൊതുമരാമത് വകുപ്പ് അനുവദിച്ച ഒരു കോടി രൂപയും വിനിയോഗിച്ച് രണ്ട് പുതിയ കെട്ടിടങ്ങളാണ് പടിയൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിന് നിര്‍മിച്ചത്.

ചടങ്ങില്‍ കെ കെ ശൈലജ എംഎല്‍എ അധ്യക്ഷയായി. പൊതുമരാമത് കെട്ടിട വിഭാഗം എക്‌സിക്യൂടീവ് എന്‍ജിനീയര്‍ കെ ജിഷാകുമാരി റിപോര്‍ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യതിഥിയായി.

അംഗം എന്‍ പി ശ്രീധരന്‍, ഇരിക്കൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് അഡ്വ. റോബര്‍ട് ജോര്‍ജ്, അംഗം കെ അനിത, പടിയൂര്‍-കല്യാട് പഞ്ചായത് പ്രസിഡന്റ് ബി ശംസുദ്ദീന്‍, വൈസ് പ്രസിഡന്റ് ആര്‍ മിനി, സ്ഥിരം സമിതി അധ്യക്ഷന്‍ സിബി കാവനാല്‍, കണ്ണൂര്‍ ഡിഡിഇ വി എ ശശീന്ദ്രവ്യാസ്, ആര്‍ ഡി ഡി ഇന്‍ ചാര്‍ജ് വി അജിത, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, തളിപ്പറമ്പ് ഡിഇഒ എ എം രാജമ്മ, പ്രാധാനാധ്യാപിക എ കെ നിര്‍മല, പ്രിന്‍സിപല്‍ ടി എം രാജേന്ദ്രന്‍, സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Minister V Sivankutty says revised textbook will be implemented within 2 years, Kannur, News, Study, Students, Minister, Education, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia