Vizhinjam port | വിഴിഞ്ഞത്ത് കഴിഞ്ഞദിവസം ഉണ്ടായത് കലാപത്തിനുള്ള ശ്രമം; സമരക്കാര്‍ക്ക് വിദേശ സംഘടനകളില്‍നിന്നു പണം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം; ചര്‍ചയ്ക്ക് ഇനിയും തയാറാണെന്നും മന്ത്രി വി ശിവന്‍കുട്ടി

 


കണ്ണൂര്‍: (www.kvartha.com) വിഴിഞ്ഞത്ത് കഴിഞ്ഞദിവസം ഉണ്ടായത് കലാപത്തിനുള്ള ശ്രമമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സമരക്കാര്‍ക്കു വിദേശ സംഘടനകളില്‍നിന്നു പണം ലഭിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് പറഞ്ഞ അദ്ദേഹം കുറ്റം ചെയ്തവരുടെ പേരിലാണു പൊലീസ് കേസെടുത്തതെന്നും ആരെയും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

Vizhinjam port | വിഴിഞ്ഞത്ത് കഴിഞ്ഞദിവസം ഉണ്ടായത് കലാപത്തിനുള്ള ശ്രമം; സമരക്കാര്‍ക്ക് വിദേശ സംഘടനകളില്‍നിന്നു പണം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം; ചര്‍ചയ്ക്ക് ഇനിയും തയാറാണെന്നും മന്ത്രി വി ശിവന്‍കുട്ടി

ഇനിയും സര്‍കാര്‍ ചര്‍ചയ്ക്കു തയാറാണ്, സമരക്കാരോടു സഹതാപം മാത്രമാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിവന്‍കുട്ടിയുടെ വാക്കുകള്‍:

സമരം തുടങ്ങിയ അന്നു മുതല്‍ അക്രമസംഭവങ്ങളാണ് വിഴിഞ്ഞത്ത് അരങ്ങേറുന്നത്. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ സമരസമിതിക്കെതിരായി പ്രദേശവാസികള്‍ പ്രത്യേക യോഗം ചേര്‍ന്നു. പൊലീസ് സമാധാനത്തിന്റെ അങ്ങേയറ്റം വരെ സഹിക്കുകയാണ്. ഒരു സംസ്‌കാരമുള്ള സമൂഹം നടത്താന്‍ പാടില്ലാത്ത പ്രവൃത്തികളാണു പൊലീസിനുനേര്‍ക്ക് അവിടെ കാണിച്ചിട്ടുള്ളത്. എന്നിട്ടും പൊലീസും സര്‍കാരും അങ്ങേയറ്റം സമാധാനത്തോടെയുള്ള സമീപനം സ്വീകരിക്കാന്‍ തയാറായി.

വിഴിഞ്ഞത്തെ സമരസമിതിക്കാര്‍ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഒന്നാമത്തേത് വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടുക എന്നുള്ളതാണ്. ഒരു പത്തു പ്രാവശ്യമെങ്കിലും മന്ത്രിസഭ ഉപസമിതിയും ഉദ്യോഗസ്ഥരും വിഴിഞ്ഞം തുറമുഖ സമരസമിതിയോടു സംസാരിച്ചു. ഏറ്റവും ഒടുവില്‍ സംസാരിച്ചപ്പോള്‍ അവര്‍ രേഖാമൂലം എഴുതി തന്നതില്‍ വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന പദ്ധതി ഉപേക്ഷിക്കപ്പെട്ടു. ബാക്കി അതില്‍ പറഞ്ഞ ആറു കാര്യങ്ങളും സര്‍കാര്‍ അംഗീകരിച്ചിരുന്നു.

Keywords: Minister V Sivankutty about Vizhinjam port protest, Kannur, News, Politics, Clash, Minister, Allegation, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia