Man Died | തേനീച്ചകൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് വയോധികന്‍ മരിച്ചു; 2 പേര്‍ക്ക് പരുക്ക്

 



കോഴിക്കോട്: (www.kvartha.com) തേനീച്ചകൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് വയോധികന്‍ മരിച്ചു. പെരുമണ്ണ പാറമ്മല്‍ പൂവ്വത്തുംകണ്ടി നടക്കാവില്‍ ചന്ദ്രന്‍ (68) ആണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് തേനിച്ചയുടെ കുത്തേറ്റ് പരുക്കേറ്റു. 

ചൊവ്വാഴ്ച ഉച്ചയോടെ പെരുമണ്‍പുറ പിലാക്കാട്ടുതാഴം പൊറ്റപറമ്പില്‍ അടയ്ക്ക പറിക്കുന്നതിനിടെയാണ് സംഭവം. പറിച്ചെടുത്ത അടയ്ക്ക ചാക്കുകളിലേക്ക് മാറ്റുന്നതിനിടെയാണ് ചന്ദ്രന് തേനീച്ചയുടെ കുത്തേറ്റത്. പെരുവയല്‍ കായലം പള്ളിത്താഴം മൂസ്സ (67), വാഴക്കാട് അനന്തായൂര്‍ നടയംകുന്നത്ത് അഭിലാഷ് (38) എന്നിവരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. 

തേന്‍ കുടിക്കാനെത്തിയ പരുന്താണ് വലിയ തേനീച്ച കൂട് ഇളക്കിയതെന്നും പരുന്തിനെ പിന്തുടര്‍ന്ന് നാല്‍പത് മീറ്ററോളം അകലെയുള്ള കവുങ്ങിന് സമീപമെത്തിയ തേനീച്ചകള്‍ പരുന്ത് പറന്ന് പോയതോടെ താഴെ കണ്ട ചന്ദ്രനെ അക്രമിക്കുകയായിരുന്നെന്ന് കുടെയുള്ളവര്‍ പറഞ്ഞു.

ചന്ദ്രനെ പൊതിഞ്ഞ തേനീച്ചകളെ ഓടിക്കാന്‍ ശ്രമിക്കവെയാണ് മൂസ്സക്കും അഭിലാഷിനും തേനീച്ചകളുടെ കുത്തേല്‍ക്കുന്നത്. ഇവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ വെള്ളം ഒഴിച്ചും മറ്റും തേനീച്ചയെ തുരത്തി മൂവരെയും കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

Man Died | തേനീച്ചകൂട്ടത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് വയോധികന്‍ മരിച്ചു; 2 പേര്‍ക്ക് പരുക്ക്


ഗുരുതരമായി പരുക്കേറ്റ ചന്ദ്രന്‍ ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രമണിയാണ് ചന്ദ്രന്റെ ഭാര്യ. മക്കള്‍: രതീഷ് (ഫ്‌ളിപ് കാര്‍ട്), രമ്യ (സിവില്‍ പൊലീസ് ഓഫീസര്‍, മാവൂര്‍ പൊലീസ് സ്റ്റേഷന്‍), രഞ്ജിത്ത് (ജെബി ഫാര്‍മ).

Keywords:  News,Kerala,State,Kozhikode,attack,Local-News,Injured,Health,Treatment, Man died after being stung by honey bees
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia