Liquor price | സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും; വിറ്റുവരവ് നികുതി ഒഴിവാക്കുമെന്ന് സര്‍കാര്‍

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് മദ്യവില ചെറിയ തോതില്‍ വര്‍ധിക്കും. അതേസമയം സംസ്ഥാനത്ത് നിര്‍മിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിലൂടെ ഉണ്ടാകുന്ന 150 കോടി രൂപയുടെ വാര്‍ഷിക നഷ്ടം ഒഴിവാക്കാനാണ് വില വര്‍ധിപ്പിക്കുന്നത്.

രണ്ടുശതമാനം വില വര്‍ധനവാണ് ആലോചിക്കുന്നതെന്നും പരമാവധി 10 രൂപയുടെ വര്‍ധനവുണ്ടാകുമെന്നും അധികൃതര്‍ പറയുന്നു. നികുതി പരിഷ്‌ക്കരണം നിയമസഭാ സമ്മേളനത്തില്‍ ഭേദഗതിയായി കൊണ്ടുവരാനാണ് ആലോചന.

Liquor price | സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും; വിറ്റുവരവ് നികുതി ഒഴിവാക്കുമെന്ന് സര്‍കാര്‍

കേരളത്തില്‍ നിര്‍മിക്കുന്ന മദ്യം ഇവിടെ വിറ്റഴിക്കുമ്പോള്‍ 13% വിറ്റുവരവ് നികുതിയാണ് നല്‍കേണ്ടത്. ഇതൊഴിവാക്കണമെന്ന് ഡിസ്റ്റിലറികള്‍ ആവശ്യപ്പെട്ടിരുന്നു. സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ മാസം മുതല്‍ പല ഡിസ്റ്റിലറികളും പ്രവര്‍ത്തനം അവസാനിപ്പിച്ചു.

സ്പിരിറ്റിനു വില വര്‍ധിച്ചതോടെ വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു ഡിസ്റ്റിലറികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്പിരിറ്റ് വില ലീറ്ററിന് 55 രൂപയില്‍ നിന്ന് 75 രൂപയ്ക്കു മുകളിലേക്ക് ഉയര്‍ന്നിരുന്നു. ചെറുകിട മദ്യ ഉല്‍പാദകരെ വിലക്കയറ്റം രൂക്ഷമായി ബാധിച്ചു.

വിലകുറഞ്ഞ മദ്യത്തിന് രൂക്ഷമായ ക്ഷാമം നേരിട്ടതോടെ വ്യാജമദ്യദുരന്തം ഉണ്ടാകുമെന്ന് എക്‌സൈസ് റിപോര്‍ട് നല്‍കി. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ ധന, എക്‌സൈസ് വകുപ്പുകളെ സര്‍കാര്‍ ചുമതലപ്പെടുത്തി. അവരുടെ റിപോര്‍ട് പഠിക്കാന്‍ ചീഫ് സെക്രടറിയെ മന്ത്രിസഭ നിയോഗിച്ചു. ചീഫ് സെക്രടറിയുടെ റിപോര്‍ട് പരിഗണിച്ചാണ് സര്‍കാരിന്റെ ഇപ്പോഴത്തെ തീരുമാനം.

Keywords: Liquor price hike in Kerala, Thiruvananthapuram, News, Liquor, Business, Increased, Cabinet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia