Leopard Kills | കാടുകാണാനിറങ്ങിയ 10 വയസ്സുകാരനെ അമ്മയുടെ മുന്നില്‍വെച്ച് പുള്ളിപ്പുലി കടിച്ചുവലിച്ചു കൊണ്ടുപോയി കൊന്നു

 


യുപി: (www.kvartha.com) ഉത്തര്‍പ്രദേശില്‍ കാടുകാണാനിറങ്ങിയ 10 വയസ്സുകാരനെ അമ്മയുടെ മുന്നില്‍വെച്ച് പുള്ളിപ്പുലി കടിച്ചുവലിച്ചു കൊണ്ടുപോയി കൊന്നു. വീടിനു സമീപത്തെ ചെറിയ കാട് കാണാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ കുട്ടിക്ക് നേരെയാണ് പുലിയുടെ ആക്രമണം. ആക്രമണത്തില്‍ നട്ടെല്ല് തകര്‍ന്ന കുട്ടിയെ പുലി കടിച്ചു വലിച്ചു സമീപത്തെ കരിമ്പിന്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി.

എന്നാല്‍, അവിടെ എത്തുമ്പോഴേക്കും മരിച്ചതുകൊണ്ടാകണം പുലി കുട്ടിയെ അവിടെ ഉപേക്ഷിച്ചു പോവുകയായിരുന്നു. മകന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ അമ്മയുടെ മുന്നിലൂടെയാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്.

Leopard Kills | കാടുകാണാനിറങ്ങിയ 10 വയസ്സുകാരനെ അമ്മയുടെ മുന്നില്‍വെച്ച് പുള്ളിപ്പുലി കടിച്ചുവലിച്ചു കൊണ്ടുപോയി കൊന്നു

ബല്‍റാംപൂര്‍ ജില്ലയിലെ സുഹെല്‍വ വന്യജീവി സങ്കേതത്തിന് സമീപം വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. വീടിനു സമീപത്തെ കാട് കാണാന്‍ ഇറങ്ങിയ മജ്ഗവാന്‍ ഗ്രാമത്തിലെ സന്ദീപ് എന്ന 10 വയസ്സുകാരനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.

വീടിനു സമീപത്തു വച്ചുതന്നെയാണ് പുലി സന്ദീപിനെ ആക്രമിച്ചത്. അവിടെയുള്ള ഒരു മരത്തിന്റെ പിന്നില്‍ പുലി പതുങ്ങിയിരിക്കുകയായിരുന്നു. സന്ദീപ് പുറത്തിറങ്ങിയതും പുലി അവന്റെ മേല്‍ ചാടി വീഴുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ കുട്ടിയുടെ നട്ടെല്ല് പൂര്‍ണമായും തകര്‍ന്നു. സന്ദീപിന്റെ കരച്ചില്‍ കേട്ട് അമ്മ വീടിന് പുറത്ത് എത്തിയപ്പോള്‍ കണ്ടത് പുലി മകനെ കടിച്ചു വലിച്ച് സമീപത്തെ കരിമ്പിന്‍ തോട്ടത്തിലേക്ക് പോകുന്നതാണ്. അമ്മയുടെ കരച്ചില്‍ കേട്ട് ഒടിയെത്തിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയെ കരിമ്പിന്‍ തോട്ടത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

സുഹെല്‍വ വന്യജീവി സങ്കേതത്തില്‍ നിന്നും പുറത്തു ചാടിയ പുലിയാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. പുലിയെ പിടികൂടി തിരികെ മൃഗശാലയിലേക്ക് എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ മജിസ്‌ട്രേറ്റ് മഹേന്ദ്ര കുമാര്‍ പറഞ്ഞു. വനത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ താമസക്കാര്‍ക്കായി പൊതുജന ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാത്രിയില്‍ കുട്ടികളെ തനിച്ചാക്കരുതെന്നും വീടിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ നല്ല വെളിച്ചമുള്ളതാക്കണമെന്നും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എം മാരന്‍ ഗ്രാമവാസികള്‍ക്ക് നിര്‍ദേശം നല്‍കി. പുലിയെ കണ്ടെത്തുന്നതിനായി വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ ഡ്രോണ്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു.

വനങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ സമാന രീതിയിലുള്ള നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി റിപോര്‍ട് ചെയ്തിട്ടുള്ളത്. ഇവയില്‍ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നതില്‍ അധികവും കുട്ടികളാണ്.

Keywords: Leopard Kills 10-Year-Old in a Spine-Chilling Attack Near UP's Suhelwa Wildlife Sanctuary, News, Local News, Killed, Child, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia