Man Died | അസുഖ ബാധിതനായി അവശനിലയില്‍ കണ്ടെത്തിയയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു

 



കോഴിക്കോട്: (www.kvartha.com) അസുഖ ബാധിതനായി അവശനിലയില്‍ കണ്ടെത്തിയയാള്‍ മരിച്ചു. പാലക്കാട് അഗളി സ്വദേശിയായ കാര്‍ത്തി (38) ആണ് മരിച്ചത്. താമരശ്ശേരി നഗരത്തിലും പരിസരങ്ങളിലുമായി അഗതിയായി കഴിയവെയാണ് ഇയാളെ അസുഖ ബാധിതനായി അവശനിലയില്‍ കണ്ടെത്തിയത്. 

Man Died | അസുഖ ബാധിതനായി അവശനിലയില്‍ കണ്ടെത്തിയയാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു


കോഴിക്കോട് ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്തെങ്കിലും വിവരം അറിയുന്നവര്‍ സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. വിളിക്കാനുള്ള ഫോണ്‍: 0495 2222240. മൃതദേഹം കോഴിക്കോട് ഗവ. മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Keywords:  News,Kerala,State,Kozhikode,hospital,Death,Treatment,Dead Body,Local-News, Kozhikode: Man who was found in a state of ill health died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia