Follow KVARTHA on Google news Follow Us!
ad

Police FIR | വിദ്യാര്‍ഥിക്ക് കൈ നഷ്ടപ്പെട്ട സംഭവം: ചികിത്സാ പിഴവെന്ന പരാതിക്കിടെ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Incident of boy's arm amputated: Police booked doctors, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) 17 കാരനായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഇടത് കൈമുട്ടിന് താഴെ മുറിച്ചു മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ തലശേരി ടൗണ്‍ പൊലീസ് കേസെടുത്തു. ജെനറല്‍ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്നാണ് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചേറ്റം കുന്ന് നാസ ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന അബൂബകര്‍ സിദ്ദീഖിന്റെ മകന്‍ സുല്‍ത്താന്റെ കൈമുറിച്ചു മാറ്റിയ സംഭവത്തിലാണ് തലശേരി ജെനറല്‍ ആശുപത്രിയിലെ ഓര്‍തോവിഭാഗം സര്‍ജന്‍ ഡോ.വിജുമോന്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരെ തലശേരി ടൗണ്‍ പൊലീസ് കേസെടുത്തത്.
              
Latest-News, Kerala, Kannur, Top-Headlines, Doctor, Police, Complaint, Treatment, Incident of boy's arm amputated: Police booked doctors.

തലശേരി ജെനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ക്ക് പുറമെ വിദഗ്ധ ചികിത്സ നല്‍കിയ കോഴിക്കോട് മെഡികല്‍ കോളജിലെ ഡോക്ടര്‍മാരെയും പ്രതികളാക്കുമെന്നു പൊലീസ് അറിയിച്ചു. ഐപിസി 338 പ്രകാരമാണ് അശ്രദ്ധമായി ചികിത്സിച്ചെന്ന കുറ്റം ചുമത്തി ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീടിനടുത്തുളള മൈതാനത്ത് കളിക്കുന്നതിനിടെയില്‍ വീണ് സുല്‍ത്താന്റെ കയ്യുടെ എല്ലുപൊട്ടുകയായിരുന്നു. എന്നാല്‍ തക്ക സമയത്ത് കൃത്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ കുട്ടിയുടെ ഇടതു കൈമുറിച്ചു മാറ്റുകയായിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും അനാസ്ഥയുണ്ടായെന്ന രക്ഷിതാക്കളുടെ പരാതിയില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടെയിലാണ് പൊലീസ് നടപടി.

Keywords: Latest-News, Kerala, Kannur, Top-Headlines, Doctor, Police, Complaint, Treatment, Incident of boy's arm amputated: Police booked doctors.
< !- START disable copy paste -->

Post a Comment