Court Verdict | 'സസ്യാഹാരി ആയത് കൊണ്ട് വിറ്റാമിൻ ബി 12 കുറഞ്ഞു, അതിനാൽ അസുഖം വന്നു'; രോഗിക്ക് ഇൻഷുറൻസ് ക്ലെയിം നൽകാനാവില്ലെന്ന് കമ്പനി; വൻ തുക പിഴയിട്ട് ഉപഭോക്തൃ കോടതി

 


അഹ് മദാബാദ്: (www.kvartha.com) ജില്ലാ ഉപഭോക്തൃ കോടതി ഇൻഷുറൻസ് കമ്പനിയോട് രോഗിക്ക് മെഡിക്ലെയിം പലിശ സഹിതം നൽകാൻ ഉത്തരവിട്ടു. ഇൻഷുറൻസ് കമ്പനി അപേക്ഷകൻ സസ്യാഹാരി ആണെന്ന് ചൂണ്ടിക്കാട്ടി ഇൻഷുറൻസ് ക്ലെയിം നൽകാൻ വിസമ്മതിച്ചിരുന്നു. അതേസമയം, വെജിറ്റേറിയൻ ആയത് രോഗിയുടെ കുറ്റമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
               
Court Verdict | 'സസ്യാഹാരി ആയത് കൊണ്ട് വിറ്റാമിൻ ബി 12 കുറഞ്ഞു, അതിനാൽ അസുഖം വന്നു'; രോഗിക്ക് ഇൻഷുറൻസ് ക്ലെയിം നൽകാനാവില്ലെന്ന് കമ്പനി; വൻ തുക പിഴയിട്ട് ഉപഭോക്തൃ കോടതി

2015 ഒക്ടോബറിൽ അഹ് മദാബാദിലാണ് കേസിനാസ്പദമായ സംഭവം. തലകറക്കം, ഓക്കാനം, തളർച്ച, ശരീരത്തിന്റെ ഇടതുവശത്ത് ഭാരക്കുറവ് എന്നിവ അനുഭവപ്പെട്ട അപേക്ഷകനായ മീറ്റ് താക്കർ ചികിത്സ തേടി സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. രോഗിക്ക് ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്ക് (TIA) രോഗം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ ചിലവായി.

തുടർന്ന് മീറ്റ് താക്കർ തന്റെ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ നിന്ന് മെഡിക്ലെയിം തേടി. എന്നാൽ, കമ്പനി തങ്ങളുടെ ഡോക്ടറുടെ അഭിപ്രായത്തിൽ മീറ്റിന്റെ മെഡിക്ലെയിം നിരസിച്ചു. വിറ്റാമിൻ ബി 12 ന്റെ കുറവ് മൂലമാണ് അസുഖം ബാധിച്ചതെന്ന് കമ്പനി മീറ്റിനോട് പ്രതികരിച്ചു. നിങ്ങൾ വെജിറ്റേറിയനാണ്, ഈ കുറവ് നികത്താൻ നോൺ വെജ് കഴിക്കണമായിരുന്നുവെന്നാണ് കമ്പനി നിർദേശിച്ചത് എന്ന് മീറ്റ് പരാതിയിൽ പറഞ്ഞു.

തുടർന്ന് ഇൻഷുറർക്കെതിരെ മീറ്റ് ഉപഭോക്തൃ കമ്മീഷനിൽ കേസ് നൽകി. വാദം കേട്ട കമ്മീഷൻ, സസ്യാഹാരികൾ ബി 12 ന്റെ കുറവ് നേരിട്ടേക്കാമെങ്കിലും, തക്കറിന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് അപര്യാപ്തമായ ഭക്ഷണക്രമമോ അല്ലെങ്കിൽ സ്വന്തം തെറ്റോ കാരണമാകില്ലെന്ന് നിരീക്ഷിച്ചു.

വെജിറ്റേറിയൻ ആളുകൾക്ക് പൊതുവെ ബി 12 ന്റെ കുറവുണ്ടെന്ന് ഡോക്ടർ പറഞ്ഞതായി ചൂണ്ടിക്കാട്ടിയ കമ്മീഷൻ

എന്നാൽ ഇൻഷുറൻസ് കമ്പനി ഇത് തെറ്റായി വ്യാഖ്യാനിക്കുകയും ക്ലെയിം തള്ളുകയും ചെയ്തതായി വ്യക്തമാക്കി. 2016 ഒക്‌ടോബർ മുതൽ ഒമ്പത് ശതമാനം പലിശ സഹിതം ഒരു ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. മാനസിക പീഡനത്തിനും നിയമ ചിലവുകൾക്കും നഷ്ടപരിഹാരമായി 5,000 രൂപ കൂടി നൽകാനും നിർദേശിച്ചിട്ടുണ്ട്.

Keywords: Gujarat consumer court rejects insurer denial to pay over B12 deficiency, Ahmedabad, National, News, Top-Headlines, Latest-News, Court, Verdict.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia