Ganja Seized | 'വീടിന്റെ മട്ടുപ്പാവില്‍ ജൈവവളവും വെള്ളവും ഇട്ട് കഞ്ചാവ് കൃഷി പരിപാലനം; യുവാവിനെ കയ്യോടെ പൊക്കി അകത്താക്കി'

 



കൊച്ചി: (www.kvartha.com) വീടിന്റെ മട്ടുപ്പാവില്‍ ജൈവവളവും വെള്ളവും ഇട്ട് കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. നോര്‍ത് പറവൂര്‍ ചിറ്റാറ്റുകരയില്‍ തയ്യേത്ത് സിജോ(26)യാണ് പിടിയിലായത്.

പൊലീസ് പറയുന്നത്: വീടിന്റെ ടെറസില്‍ പ്ലാസ്റ്റിക് ബകറ്റുകളില്‍ മണ്ണ് നിറച്ചായിരുന്നു യുവാവിന്റെ കൃഷി. ചെടിയുടെ വളര്‍ച്ചയ്ക്കായി ജൈവവളവും പ്രയോഗിച്ചിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് വടക്കേക്കര സിഐ സൂരജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് സിജോ പിടിയിലായത്. 

Ganja Seized | 'വീടിന്റെ മട്ടുപ്പാവില്‍ ജൈവവളവും വെള്ളവും ഇട്ട് കഞ്ചാവ് കൃഷി പരിപാലനം; യുവാവിനെ കയ്യോടെ പൊക്കി അകത്താക്കി'


ഇയാളുടെ വീടിന്റെ ടെറസില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികളുണ്ടായിരുന്നു. ഒരു ചെടി വെട്ടി ഉണക്കാനിട്ട രീതിയിലും കണ്ടെത്തി. ഇതോടൊപ്പം ചെറിയ തൈകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മത്സ്യബന്ധനവും പെയിന്റിങ് ജോലിയും ചെയ്തിരുന്ന ഇയാള്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,Kochi,Local-News,Police,Youth,Arrested, Ganja plants seized from home in Eranakulam North Paravur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia