School Fest| കലോത്സവത്തില്‍ ഓളമായി കാലം മറക്കുന്ന ഓലകള്‍

 


വടകര: (www.kvartha.com) ഓലകള്‍ ഒഴിച്ചുനിര്‍ത്താനാകാത്ത കാലം ഓര്‍മയില്‍ എത്തിക്കുകയാണ് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ നഗരി. തെങ്ങോലയില്‍ മെടഞ്ഞ വല്ലങ്ങളും ഓലയും ഗ്രീന്‍ പ്രോടോകോള്‍ പാലിക്കാന്‍ ഉപയോഗിച്ചപ്പോള്‍ ഒരു കാലം കൂടെപ്പോരുകയായിരുന്നു.

വല്ലങ്ങള്‍ മത്സരം നടത്തി മെടഞ്ഞാണ് പ്രധാന വേദിക്കരികില്‍ ഉള്‍പെടെ സ്ഥാപിക്കാനായത്. പ്ലാസ്റ്റിക് പൂര്‍ണമായി അകറ്റിയ നഗരിയില്‍ വല്ലങ്ങളുടെ ഉപയോഗം പുതിയ തലമുറക്ക് കൗതുകമായി. കൗമാര പ്രതിഭകള്‍ അധ്യാപകരോട് അവയുടെ വിവരണം തേടുന്നത് കാണാമായിരുന്നു.

School Fest| കലോത്സവത്തില്‍ ഓളമായി കാലം മറക്കുന്ന ഓലകള്‍


മെടഞ്ഞ ഓലകള്‍ വിവിധ പവലിയനുകള്‍ക്ക് അതിരിടാനും കൗണ്ടറുകളുടെ പേരെഴുതാനും ഉപയോഗിച്ചു. ഓല മേഞ്ഞ വീടുകളുടേയും വിദ്യാലയങ്ങളുടേയും കാലം അയവിറക്കിയാണ് മെടയല്‍ നടന്നത്. വടകര എംഎല്‍എ കെ കെ രമ ഉള്‍പെടെ ഓല മെടയലില്‍ സ്വമേധയ പങ്കാളിയായി.

Keywords:  Elders reminisced about memories of Coconut leaves , Vadakara, News, Festival, Education, Teachers, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia