Summons | സമൻസുകളിൽ ഇനി ക്യുആർ കോഡ്; ഇഡി ചമഞ്ഞ് വ്യാജ രേഖകളുമായി ഉന്നത വ്യക്തികളെയും ബിസിനസുകാരെയും ഭീഷണിപ്പെടുത്തുന്നതിന് തടയിടാൻ അധികൃതർ

 


ന്യൂഡെൽഹി: (www.kvartha.com) കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള ഗുരുതരമായ കേസുകളിൽ സുരക്ഷിതമായി സമൻസ് അയക്കുന്നതിനായി ശക്തമായ സംവിധാനം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) വികസിപ്പിച്ചെടുത്തു. സമൻസിൽ ഇനി ക്യുആർ കോഡ് അടങ്ങിയിരിക്കും. ലഭിച്ച സമൻസുകളുടെ യഥാർഥതയും ആധികാരികതയും പരിശോധിക്കാൻ അത് സ്കാൻ ചെയ്യാവുന്നതാണ്. ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഇഡിയുടെ പോർട്ടലിലേക്ക് കൊണ്ടുപോകുന്നു. അതിൽ സമൻസുകളിൽ സൂചിപ്പിച്ചിരിക്കുന്ന കോഡ് നൽകി വിശദാംശങ്ങൾ കാണാൻ കഴിയും.
               
Summons | സമൻസുകളിൽ ഇനി ക്യുആർ കോഡ്; ഇഡി ചമഞ്ഞ് വ്യാജ രേഖകളുമായി ഉന്നത വ്യക്തികളെയും ബിസിനസുകാരെയും ഭീഷണിപ്പെടുത്തുന്നതിന് തടയിടാൻ അധികൃതർ



അന്വേഷണ ഏജൻസികളുടെ പേരിൽ വ്യാജ സമൻസ്, നോട്ടീസുകൾ തയ്യാറാക്കി ഉന്നത വ്യക്തികളെയും ബിസിനസുകാരെയും ഭീഷണിപ്പെടുത്തുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇത്തരം തട്ടിപ്പ് നടത്തുന്ന ഒരു അന്തർസംസ്ഥാന സംഘത്തെ ഇഡി അടുത്തിടെ പിടികൂടിയിരുന്നു. ഡെൽഹി ഇഡി ഓഫീസിൽ ഹാജരാകാനും നിയമ നടപടികൾക്ക് വിധേയമാകാനും ആവശ്യപ്പെട്ട് സംഘം നിപ്പോൺ പെയിന്റ്‌സിന്റെ ചെയർമാനും ഡയറക്ടർക്കും വ്യാജ സമൻസ് അയക്കുകയായിരുന്നു.

സംശയം തോന്നിയ കമ്പനി ഉടമ ഇക്കാര്യം ഇഡിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് ഡെൽഹി പൊലീസ് തട്ടിപ്പ് സംഘത്തെ വിദഗ്ധമായി വലയിലാക്കുകയും ചെയ്തു. അറസ്റ്റിലായവരിൽ ഒരാളായ ദേവേന്ദ്ര ദുബെ എന്നയാൾ സർക്കാർ സ്റ്റിക്കറുകൾ പതിച്ച കാറിൽ ഇഡി ഓഫീസറായി എത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനാണ് ഇഡി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നത്.

Keywords: ED evolves QR codes mentioned summons, New Delhi,News,Top-Headlines,Latest-News,Business,Alerts,Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia