CM Pinarayi | വിഴിഞ്ഞം സീ പോര്‍ട് കംപനി മസ്‌കറ്റ് ഹോടെലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല

 


തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം സീ പോര്‍ട് കംപനി മസ്‌കറ്റ് ഹോടെലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് നിശ്ചയിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ മുഖ്യമന്ത്രിക്ക് പകരം ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാനം ചെയ്യും. ശശി തരൂരും പരിപാടിയില്‍ പങ്കെടുക്കുന്നില്ല. തുറമുഖമന്ത്രി അഹ് മദ് ദേവര്‍ കോവിലുള്‍പെടെ വിവിധ മന്ത്രിമാര്‍ പങ്കെടുക്കും.

CM Pinarayi | വിഴിഞ്ഞം സീ പോര്‍ട് കംപനി മസ്‌കറ്റ് ഹോടെലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള എക്‌സ്‌പെര്‍ട് സമിറ്റ് പരിപാടിയാണിത്. സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് കേരള വികസനത്തിനു പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ സെമിനാറുകളില്‍ സംബന്ധിക്കും.

അതേസമയം വിഴിഞ്ഞത്തെ ക്രമസമാധാന പാലനത്തിന് സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തി. നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സമരത്തിനു അയവു വന്നെങ്കിലും പിന്‍മാറില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. അതേസമയം പദ്ധതി പ്രവര്‍ത്തനത്തെ ന്യായീകരണത്തിനു ഊന്നല്‍ നല്‍കി സര്‍കാരും രംഗത്തുണ്ട്. വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം ലതീന്‍ അതിരൂപത മത്സ്യത്തൊഴിലാളി വഞ്ചനാ ദിനം ആചരിക്കുന്നു.

ഓഖി ദുരന്ത വാര്‍ഷികത്തോടനുബന്ധിച്ചാണ് ദിനാചരണം. അതിരൂപതയ്ക്ക് കീഴിലെ വീടുകളില്‍ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി മെഴുകുതിരികള്‍ കത്തിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങളും സംഘടിപ്പിക്കും. മുല്ലൂരിലെ ഉപരോധ സമരപ്പന്തലില്‍ പൊതു സമ്മേളനവും ഉണ്ടാകും.

സമരത്തോട് ഇടവകാംഗങ്ങള്‍ സഹകരിക്കണം എന്ന് ആഹ്വാനം ചെയ്ത് കഴിഞ്ഞ ഞായറാഴ്ച പള്ളികളില്‍ സര്‍കുലര്‍ വായിച്ചിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് കനത്ത ജാഗ്രത തുടരുകയാണ്. കൂടുതല്‍ പൊലീസുകാരെ വിഴിഞ്ഞത് വിന്യസിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ രെജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതല്‍ അറസ്റ്റുകള്‍ തല്‍കാലത്തേക്ക് വേണ്ട എന്നാണ് തീരുമാനം.

തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിയുകയാണ്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ലതീന്‍ അതിരൂപതയുടെ നിലപാട്. ഇതിനിടെ, സമരക്കാരെ നിയന്ത്രിക്കുന്നതില്‍ സര്‍കാര്‍ പരാജയമാണെന്നും കേന്ദ്രസേനയെ കൊണ്ടുവരണമെന്നുമുള്ള ആവശ്യവുമായി ബിജെപിയും സജീവമാണ്. തിങ്കളാഴ്ച നടന്ന സര്‍വകക്ഷിയോഗം പരാജയപ്പെട്ടത് സര്‍കാറിനു തിരിച്ചടിയായിട്ടുണ്ട്. സമരക്കാരെ പിന്തുണച്ച ജോസ് കെ മാണി എംപിയുടെ നിലപാട് ഇടതുമുന്നണിക്കും തലവേദനയാണ്.

Keywords: Chief Minister Pinarayi Vijayan will not attend seminar organized by Vizhinjam International Seaport Limited, Thiruvananthapuram, News, Politics, Pinarayi-Vijayan, Chief Minister, Meeting, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia