DCGI Approval | ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി

 


ന്യൂഡെല്‍ഹി: (www.kvartha.com) ഭാരത് ബയോടെക്കിന്റെ കോവിഡ് -19 നാസല്‍ വാക്സിന്‍ (മൂക്കിലൂടെ നല്‍കുന്നത്) iNCOVACC ന്റെ ബൂസ്റ്റര്‍ ഡോസിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (DCGI) അടിയന്തര ഉപയോഗ അനുമതി (EUA) നല്‍കി. വാക്‌സിന് മികച്ച പ്രതിരോധ ശേഷി ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. കോവിഡ്-19 നെതിരെ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ നാസല്‍ വാക്‌സിന്‍ ആണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെ iNCOVACC.
                  
DCGI Approval | ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി

സ്രോതസുകള്‍ അനുസരിച്ച്, കോവാക്‌സിന്‍ അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയാലും മുതിര്‍ന്നവര്‍ക്കുള്ള മൂന്നാമത്തെ ഡോസായി നിയന്ത്രിത അടിയന്തര ഉപയോഗത്തിന് ഇതിന് അനുമതിയുണ്ട്.
ChAd-SARS-CoV-2-S-ന്റെ കുത്തിവയ്പ്പ് മൂക്കില്‍ രോഗപ്രതിരോധത്തിന് കാരണമാകും, ഇത് വൈറസിന്റെ പ്രവേശന പോയിന്റാണ്. ബൂസ്റ്റര്‍ ഡോസ് വഴി രോഗം, അണുബാധ, വ്യാപനം എന്നിവ തടയാനാവുമെന്നാണ് പറയുന്നത്.

രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം നാസല്‍ വാക്‌സിന്‍ എടുക്കാം. നേരത്തെ ഭാരത് ബയോടെക്കിന്റെ കോവിഡ് നേസല്‍ വാക്‌സിന് അടിയന്തര സാഹചര്യങ്ങളില്‍ 18 വയസിന് മുകളിലുള്ളവരില്‍ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി നല്‍കിയിരുന്നു.

Keywords:  Latest-News, National, Top-Headlines, Government-of-India, COVID-19, Health, Vaccine, Bharat Biotech's Intranasal Covid-19 Booster Gets DCGI Approval for Emergency Use Authorisation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia