Actress Nithya Das | 'ഗോമൂത്രം കുടിച്ചു, ചാണകം മുഖത്ത് തടവി'; ഭര്‍ത്താവിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് പറഞ്ഞ് നടി നിത്യാ ദാസ്

 


കൊച്ചി: (www.kvartha.com) ഭര്‍ത്താവിന്റെ വീട്ടിലെ ആചാരത്തെ കുറിച്ച് പറഞ്ഞ് നടി നിത്യദാസ്. ഒരു ടെലിവിഷന്‍ ഷോയിലാണ് താരം ഭര്‍തൃവീട്ടില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ച് പറഞ്ഞത്. 

വിവാഹം കഴിഞ്ഞ് നേരെ പോയത് ഭര്‍ത്താവിന്റെ വീട്ടിലേക്കാണെന്നും എന്നാല്‍ അവിടെയുളള ആചാരങ്ങളും ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാന്‍ അല്‍പം സമയമെടുത്തെന്നും താരം പറഞ്ഞു. ജമ്മു സ്വദേശി അരവിന്ദ് സിങിനെയാണ് നിത്യ വിവാഹം ചെയ്തിരിക്കുന്നത്. പ്രണയ വിവാഹമാണ്.

Actress Nithya Das | 'ഗോമൂത്രം കുടിച്ചു, ചാണകം മുഖത്ത് തടവി'; ഭര്‍ത്താവിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് പറഞ്ഞ് നടി നിത്യാ ദാസ്

ഭര്‍തൃവീട്ടിലെ ഭക്ഷണ രീതി തനിക്ക് തീരെ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ട് അവരെ കേരളത്തിലെ രീതി ശീലിപ്പിച്ചെടുത്തു. ഗോമൂത്രം കൂടിക്കുന്നത് അവരുടെ ആചാര രീതിയാണ്. ഭര്‍ത്താവിന്റെ സഹോദരന്റെ വിവാഹ ചടങ്ങിനിടയില്‍ തീര്‍ഥം പോലെ എന്തോ കൈയില്‍ തന്നു. തീര്‍ഥമാണെന്ന് കരുതി ഞാന്‍ അത് കുടിക്കുകയും ബാക്കി തലയിലേക്ക് ഉഴിയുകയും ചെയ്തു. ഇത് മകള്‍ക്കും നല്‍കി. എന്നാല്‍ അതില്‍ ഉപ്പ് രസമുണ്ടെന്ന് അവള്‍ പറഞ്ഞിരുന്നു.

പിന്നീട് അവര്‍ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്, ഞങ്ങളും തേച്ചു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും രണ്ടാമത് തന്നത് ചാണകവും ആണെന്ന്. എന്നാല്‍ ഞങ്ങള്‍ക്ക് നല്‍കിയ ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ലെന്നും നിത്യ പറഞ്ഞു.

അതില്‍ എന്തെങ്കിലും ചേര്‍ത്തത് കൊണ്ടാകും മണമില്ലാത്തത്. ഇതിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ് പതിവെന്നും താരം പറഞ്ഞു. ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യദാസ് സിനിമയില്‍ എത്തിയത്. വെള്ളിത്തിരയില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു വിവാഹം.

വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം അടുത്തിടെ സീരിയലിലൂടെ തിരിച്ചെത്തിയിരുന്നു. ചില ടെലിവിഷന്‍ ഷോകളിലും ഇടയ്ക്ക് എത്താറുണ്ട്.

Keywords: Actress Nithya Das Opens Up About she eat Cow dung In Husband House, Kochi, News, Marriage, Food, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia