Zombie Virus | 48,500 വര്‍ഷം പഴക്കമുള്ള 'സോംബി വൈറസ്'-നെ പുനരുജ്ജീവിപ്പിച്ച് ഗവേഷകര്‍; മാനവരാശിക്ക് ഭീഷണിയാകുമോ?

 



മോസ്‌കോ: (www.kvartha.com) റഷ്യയിലെ സൈബീരിയന്‍ മേഖലയിലെ മഞ്ഞുപാളികള്‍ക്കടിയില്‍നിന്ന് 48,500 വര്‍ഷം പഴക്കമുള്ള 'സോംബി വൈറസ്'-നെ ഗവേഷകര്‍ പുനരുജ്ജീവിപ്പിച്ചു. 13 വൈറസുകളെയാണ് യൂറോപ്യന്‍ ഗവേഷകര്‍ കണ്ടെത്തിയത്. ഇതിലൊന്നിന് 48,500 വര്‍ഷം പഴക്കമുണ്ടെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. 

സൈബീരിയയിലെ തടാകത്തിന്റെ അടിത്തട്ടില്‍ ഖനീഭവിച്ചു കിടന്നതാണിത്. കാലാവസ്ഥാവ്യതിയാനത്താലും ആഗോളതാപനത്താലും ഹിമാനികള്‍ ഉരുകാന്‍ തുടങ്ങിയതോടെ മാനവരാശിക്ക് ഭീഷണിയായേക്കാവുന്ന വൈറസുകള്‍ മഞ്ഞുപാളികള്‍ക്കിടയില്‍നിന്ന് പുറത്തുവരുകയായിരുന്നു. 

നിര്‍ജീവമായിരുന്ന വൈറസുകളെ ഗവേഷകര്‍ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. പെര്‍മാഫ്രോസ്റ്റുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് 13 സോംബി വൈറസുകളെ പുനരുജ്ജീവിപ്പിച്ചത്. തുടര്‍ന്ന് രോഗകാരികളായ ഇവയ്ക്ക് 'സോംബി വൈറസുകള്‍'എന്ന് ഗവേഷകര്‍ പേര് നല്‍കുകയായിരുന്നു. 

അതേസമയം, തങ്ങള്‍ പഠിച്ച വൈറസുകള്‍ സ്വാഭാവികമായി പുനരുജ്ജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് റഷ്യ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷണസംഘം വ്യക്തമാക്കി. പക്ഷേ, മനുഷ്യരെയും മറ്റു ജീവികളെയും ബാധിക്കാന്‍ സാധ്യതയുള്ള വൈറസുകള്‍ പുനരുജ്ജീവിച്ചാല്‍ മാരകമായ രോഗങ്ങളുണ്ടാകാന്‍ സാധ്യയുണ്ടെന്നും ഗവേഷകര്‍ സൂചന നല്‍കി.

Zombie Virus | 48,500 വര്‍ഷം പഴക്കമുള്ള 'സോംബി വൈറസ്'-നെ പുനരുജ്ജീവിപ്പിച്ച് ഗവേഷകര്‍; മാനവരാശിക്ക് ഭീഷണിയാകുമോ?


വര്‍ഷങ്ങളായി പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനിലയില്‍ പൂര്‍ണമായും തണുത്തുറഞ്ഞ് കിടക്കുന്ന മണ്ണിനെയാണ് പെര്‍മാഫ്രോസ്റ്റ് എന്ന് പറയുന്നത്. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവുമാണ് പെര്‍മാഫ്രോസ്റ്റുകള്‍ ഉരുകാന്‍ കാരണം. മീഥേയ്ന്‍പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷതാപനില വര്‍ധിപ്പിക്കുന്നത് ഹിമാനികള്‍ ഉരുകാനും 10000 കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഖനീഭവിച്ചുപോയ രോഗകാരികളുള്‍പെടെ പുറത്തുചാടാനും കാരണമാകും.

Keywords:  News,World,international,Mosco,Russia,Health,virus,Disease,Top-Headlines, 48,500-year-old zombie virus revived by scientists in Russia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia