School Fair | സംസ്ഥാന മേളയിലേക്ക് 13പ്രതിഭകള്‍: കായിക കുതിപ്പില്‍ വെള്ളിയോട് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍

 


വാണിമേല്‍: (www.kvartha.com) ജില്ലാ സ്‌കൂള്‍ കായികമേളയില്‍ വെള്ളിയോട് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അഞ്ച് അത്‌ലറ്റുകള്‍ സംസ്ഥാനതല മത്സര യോഗ്യത നേടി. നേരത്തെ നടന്ന മത്സരങ്ങളിലെ വിജയികള്‍ ഉള്‍പെടെ 13 പ്രതിഭകള്‍ സംസ്ഥാന മേളയില്‍ വാണിമേല്‍ പഞ്ചായതിലെ ഏക ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്ന് പങ്കെടുക്കും.

സീനിയര്‍ വിദ്യാര്‍ഥിനികളുടെ പോള്‍ വാള്‍ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനി സാന്ത്വന കെ മനോജ് ഒന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്. സീനിയര്‍ വിദ്യാര്‍ഥിനികളുടെ വിഭാഗത്തില്‍ നന്ദന സന്തോഷ് 200, 400 മീറ്ററിലും, അനുനന്ദന പി പി 100 മീറ്റര്‍ ഹഡില്‍സിലും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അലന്റീന തെരേസ ജോസ് സീനിയര്‍ ആണ്‍കുട്ടികളുടെ ലോംങ് ജംപില്‍ അലന്‍ ജോസഫുമാണ് യോഗ്യത നേടിയ മിടുക്കര്‍. നാദാപുരം ഉപജില്ലാ കായിക മേളയില്‍ ചാംപ്യന്‍മാരായതോടൊപ്പം ഗെയിംസ് ഇനങ്ങളില്‍ സ്‌കൂളിലെ വൈഗ സുരേഷ് ബാബു സംസ്ഥാന ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അണ്ടര്‍ നൈന്റീന്‍ പെണ്‍കുട്ടികളുടെ ജില്ലാ ഫുട്‌ബോള്‍ ടീമിലെ ഏഴ് പേരും വെള്ളിയോടിന്റെ ചുണക്കുട്ടികള്‍.
  
School Fair | സംസ്ഥാന മേളയിലേക്ക് 13പ്രതിഭകള്‍: കായിക കുതിപ്പില്‍ വെള്ളിയോട് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍

കെ കെ അര്‍ജ്ജുന്‍ (സബ്ജൂനിയര്‍ വോളിബോള്‍), ദേവനന്ദ, ഐ വി അനുദര്‍ശന (ഇരുവരും ത്രോബോള്‍), ഷാന്‍ കൃഷ്ണ(ത്രോബോള്‍), വൈഗ സുരേഷ് ബാബു (ഫുട്‌ബോള്‍), പി അഞ്ജലി(കരാട്ടെ), ഫാദില്‍ മുഹമ്മദ് (വെയ്റ്റ് ലിഫ്റ്റ്) എന്നിവരാണ് സംസ്ഥാനതല മത്സര യോഗ്യത നേടിയ മറ്റു വിദ്യാര്‍ഥികള്‍.

നേട്ടം കൈവരിച്ച പ്രതിഭകളെയും പരിശീലനം നല്‍കിയ അധ്യാപകരെയും പിടിഎയും സഹപ്രവര്‍ത്തകരും അഭിനന്ദിച്ചു. പിടിഎ പ്രസി. കെ പി രാജന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപല്‍ കെ പി ഗിരീശന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജയരാജന്‍ നാമത് നന്ദിയും പറഞ്ഞു.

Keywords:  Kannur, Kerala, News, Top-Headlines, School, State, State School Fest, Students, 13 students of Velliyod Govt. Higher Secondary School to State level school fair.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia