Complaint | 'ദീപാവലി ദിവസം ഒടിടിയില്‍ റിലീസ് ചെയ്താല്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല'; കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി സംവിധായികയ്‌ക്കെതിരെ യുവാവ്

 



തിരുവനന്തപുരം: (www.kvartha.com) സംവിധായികയ്‌ക്കെതിരെ പരാതിയുമായി യുവാവ്. കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നാണ് വെങ്ങാനൂര്‍ സ്വദേശിയായ 26 കാരന്റെ പരാതി. ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കുെതിരെയാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.

സിനിമയില്‍ നായകനായി അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ചതിച്ചതെന്നാണ് പരാതി. അടുത്ത ദിവസം ചിത്രം റിലീസ് ചെയ്യുമെന്ന് ഒടിടി നടത്തിപ്പുകാര്‍ പറഞ്ഞുവെന്നും മാനസിക സംഘര്‍ഷം മൂലം ആത്മഹത്യയുടെ വക്കിലെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. 

ആദ്യമായിട്ട് നായകനാകുന്ന ടെന്‍ഷനില്‍ കഥ മുഴുവന്‍ വായിച്ചു നോക്കാന്‍ പറ്റിയില്ലെന്നും എഗ്രിമെന്റ്  സൈന്‍ ചെയ്തു കൊടുത്തു കഴിഞ്ഞ ശേഷമാണ് ഇത് അഡള്‍ട് ഓണ്‍ലി എന്ന് പറഞ്ഞതെന്നും പിന്‍മാറാന്‍ ഒരുങ്ങിയപ്പോള്‍ 5 ലക്ഷം രൂപ കൊടുക്കണം എന്ന് പറഞ്ഞുവെന്നും തുടര്‍ന്ന് വേറെ നിര്‍വാഹമില്ലാതെയാണ് ആ രംഗങ്ങള്‍ ചെയ്തതെന്നും യുവാവ് പരാതിയില്‍ ആരോപിക്കുന്നു. 

Complaint | 'ദീപാവലി ദിവസം ഒടിടിയില്‍ റിലീസ് ചെയ്താല്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല'; കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി സംവിധായികയ്‌ക്കെതിരെ യുവാവ്


ദീപാവലി ദിവസം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം തടഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാതെ പോംവഴിയില്ലെന്നും തന്നെ രക്ഷിക്കണമെന്നും യുവാവ് അഭ്യര്‍ഥിക്കുന്നു. അഡല്‍ട് ഒടിടി പ്‌ളാറ്റ് ഫോമിനും വനിതാ സംവിധായികയ്ക്കുമെതിരെയാണ് മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമിഷനര്‍ക്കും  യുവാവ് പരാതി നല്‍കിയിരിക്കുന്നത്.

Keywords:  News,Kerala,State,Top-Headlines,Complaint,Threat,Cinema,Youth,Social-Media,Entertainment, Youth's complaint against OTT Platform and Woman Director
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia