Youth arrested | 10-ാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com)പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇലക്ട്രീഷ്യനായ യുവാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിലെ പി അനസി (23) നെയാണ് ടൗണ്‍ സിഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.
  
Youth arrested | 10-ാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റില്‍

പത്താം ക്ലാസ് വിദ്യാർഥിനി ക്ലാസില്‍ പഠനത്തില്‍ മൂകത കാട്ടാന്‍ തുടങ്ങിയപ്പോള്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും തുടര്‍ന്ന് വിദ്യാർഥിനി പീഡനവിവരം അധ്യാപികയോട് പറയുകയുമായിരുന്നു. വയലില്‍ പോത്തിനെ മേയ്ക്കാന്‍ എത്തിയ പ്രതി പരിചയപ്പെടുകയും നിരവധി തവണ പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

അതോടൊപ്പം തന്നെ എട്ട് വര്‍ഷം മുമ്പ് ഒരു ബന്ധുവും ആദ്യമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. സ്‌കൂള്‍ പ്രധാനധ്യാപകന്റെ പരാതിയിലാണ് നടപടി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia