Young man arrested | പ്രണയപ്പക: വീട്ടില്‍ കയറി അമ്മയെയും മകളെയും കുത്തിപ്പരുക്കേല്‍പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

 


മയ്യഴി: (www.kvartha.com) ന്യൂമാഹി പഞ്ചായതിലെ ഉസ്സന്‍ മൊട്ടക്ക് സമീപം പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്താന്‍ അമ്മയെയും മകളെയും കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പിച്ചെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ജിനേഷ് ബാബു (23) വാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ഒരു കേസില്‍ പ്രതിയായ യുവാവിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
                 
Young man arrested | പ്രണയപ്പക: വീട്ടില്‍ കയറി അമ്മയെയും മകളെയും കുത്തിപ്പരുക്കേല്‍പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

വധശ്രമത്തിനാണ് യുവാവിനെതിരെ കേസെടുത്തത്. ന്യൂമാഹി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഉസന്‍ മൊട്ട എംഎന്‍ ഹൗസില്‍ അനില്‍കുമാറിന്റെ ഭാര്യഇന്ദുലേഖ (42) പ്ലസ് ടു വിദ്യാര്‍ഥിനി പൂജ (17) എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇവരെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ പൂജയ്ക്ക് അടിവയറ്റിന് കത്തികൊണ്ടുള്ള കുത്തേറ്റ് ആഴത്തില്‍ പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടി അപക നില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.

ബുധനാഴ്ച വൈകിട്ട് ഏഴുമണിക്കാണ് സംഭവം നടന്നത്. താനുമായുള്ള പ്രണയത്തിന് തയ്യാറാകാത്ത പൂജയെ 23കാരനായ യുവാവ് മാരകമായ വിധത്തില്‍ അപായപ്പെടുത്തുകയായിരുന്നു. ഇതുതടയാന്‍ ചെന്നപ്പോഴാണ് ടിവി കണ്ടു കൊണ്ടിരുന്ന ഇന്ദുലേഖയ്ക്കും കുത്തേറ്റത്. വീട്ടില്‍ കയറി അക്രമം നടത്തിയതിനു ശേഷം ഇയാള്‍ ബൈകില്‍ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Assault, Complaint, Police, Young man arrested in case of assaulting two women.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia