Complaint | വനിതാ പൊലീസില്ല, കണ്ണൂര്‍ സര്‍വകലാശാല വി സിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ചില്‍ കെ എസ് യു പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികളെ കസ്റ്റഡിയിലെടുത്തത് വഴി യാത്രക്കാരിയായ സ്ത്രീ

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പയ്യാമ്പലത്തെ ഔദ്യോഗിക വസതിയിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ചിന് നേരെ പൊലീസ് നിയമം ലംഘിച്ചുകൊണ്ട് അതിക്രമം നടത്തിയെന്നു പരാതി.

വി സി യുടെ രാജി ആവശ്യപ്പെട്ടായിരുന്നു കെ എസ് യു മാര്‍ച്. മാര്‍ചില്‍ പങ്കെടുത്ത കെ എസ് യു വിദ്യാര്‍ഥിനികളെ വനിതാ പൊലീസ് ഇല്ലാതെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തുവെന്നാണ് പരാതി.

Complaint | വനിതാ പൊലീസില്ല, കണ്ണൂര്‍ സര്‍വകലാശാല വി സിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ചില്‍ കെ എസ് യു പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികളെ കസ്റ്റഡിയിലെടുത്തത് വഴി യാത്രക്കാരിയായ സ്ത്രീ

വഴിയാത്രക്കാരിയായ സ്ത്രീയുടെ സഹായമാണ് ഇതിന് തേടിയത്. പ്രതിഷേധ മാര്‍ച് വൈസ് ചാന്‍സലറുടെ വീടിന് മുന്‍പിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ഗേറ്റ് മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടയുകയായിരുന്നു.

പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് നീക്കം ചെയ്തു. മാര്‍ചില്‍ പങ്കെടുത്ത കെ എസ് പ്രവര്‍ത്തകരായ കാവ്യ, ദേവനന്ദ എന്നീ വിദ്യാര്‍ഥിനികളെ വനിതാ പൊലീസിന്റെ അസാന്നിധ്യത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്. വഴിയാത്രക്കാരിയായ സ്ത്രീയെ കൊണ്ടാണ് പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തത്.

Complaint | വനിതാ പൊലീസില്ല, കണ്ണൂര്‍ സര്‍വകലാശാല വി സിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ചില്‍ കെ എസ് യു പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികളെ കസ്റ്റഡിയിലെടുത്തത് വഴി യാത്രക്കാരിയായ സ്ത്രീ

കണ്ണൂര്‍ ടൗണ്‍ സിഐയാണ് പെണ്‍കുട്ടികളെ പിടിക്കാന്‍ വഴിയാത്രക്കാരിയായ സ്ത്രീക്ക് നിര്‍ദേശം നല്‍കിയത്. ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രികരിക്കുന്നത് തടയാനും ശ്രമം ഉണ്ടായി. 

ജയ്ഹിന്ദ് അസി. ക്യാമറാമാന്‍ മനേഷിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും മൊബൈല്‍ ഫോണ്‍ ബലം പ്രയോഗിച്ച് കരസ്ഥമാക്കുകയും ചെയ്തു. സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തതിനു ശേഷമാണ് വിട്ടയച്ചത്. സംഭവത്തില്‍ ജയ്ഹിന്ദ് ബ്യൂറോ ചീഫ് ധനിത് ലാല്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Keywords:  Women KSU activists arrested after march Kannur university VC residence,
Kannur, News, Protesters, Custody, Police, Girl students, Complaint, KSU, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia