Witchcraft visuals | മലയാലപ്പുഴയില്‍ നിന്നും അറസ്റ്റിലായ മന്ത്രവാദിനി ശോഭനയുടെ ബാധ ഒഴിപ്പിക്കലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; 'സത്യം പറയെടി' എന്ന് പറഞ്ഞ് സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച്, നെഞ്ചില്‍ ചവിട്ടി, വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുന്നത് കാണാം

 


പത്തനംതിട്ട: (www.kvartha.com) മലയാലപ്പുഴ പൊതീപ്പാടുനിന്ന് കഴിഞ്ഞദിവസം അറസ്റ്റിലായ മന്ത്രവാദിനി ശോഭനയുടെ ബാധ ഒഴിപ്പിക്കലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഇവരുടെ മുമ്പില്‍ എത്തിയ സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച്, നെഞ്ചില്‍ ചവിട്ടി, വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മര്‍ദനമേറ്റ സ്ത്രീയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

Witchcraft visuals | മലയാലപ്പുഴയില്‍ നിന്നും അറസ്റ്റിലായ മന്ത്രവാദിനി ശോഭനയുടെ ബാധ ഒഴിപ്പിക്കലിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; 'സത്യം പറയെടി' എന്ന് പറഞ്ഞ് സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച്, നെഞ്ചില്‍ ചവിട്ടി, വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുന്നത് കാണാം

'സത്യം പറയെടി' എന്ന് പറഞ്ഞ് നെഞ്ചില്‍ കാല് കയറ്റിവെച്ചാണ് യുവതിക്ക് നേരെയുള്ള ഇവരുടെ ആക്രമണം. ആക്രമണത്തിനിടെ മന്ത്രവാദിനി ആക്രോശിക്കുന്നുമുണ്ട്. ഒന്നരമിനിറ്റോളം ദൈര്‍ഘ്യമുള്ള ദൃശ്യമാണ് പുറത്തുവന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നാണ് വിവരം.

അലറിവിളിച്ച് തുള്ളുകയും നാക്കുനീട്ടി ഗോഷ്ടികാണിക്കുകയുമൊക്കെയാണ് ശോഭനയുടെ മന്ത്രവാദ ശൈലിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ ഏതോ നാട്ടില്‍ നിന്നെത്തുന്നവര്‍ കൈകൂപ്പി എന്തോ പറഞ്ഞുകൊണ്ടുനില്‍ക്കും. യുവതിക്ക് ബാധയുണ്ടെന്ന് സംശയിച്ച് ബന്ധുക്കള്‍ മന്ത്രവാദിനിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാളാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

മന്ത്രവാദം നടന്ന വീട്ടില്‍നിന്ന് രാത്രി പെണ്‍കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് അയല്‍ക്കാരും പറയുന്നു. ഇവര്‍ക്ക് ആളെയെത്തിച്ചുകൊടുക്കാന്‍ മലയാലപ്പുഴ കേന്ദ്രീകരിച്ച് ഏജന്റുമാരുണ്ടെന്നും പറയപ്പെടുന്നു.

സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. വീഡിയോ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പത്തനംതിട്ട എസ് പി സ്വപ്നില്‍ മധുകര്‍ പറഞ്ഞു.

Keywords: Witchcraft visuals from Malayalapuzha out, Pathanamthitta, News, Trending, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia