Arrested | കൈക്കൂലി: വിലേജ് ഓഫീസ് സീനിയര്‍ ക്ലര്‍ക് വിജിലന്‍സിന്റെ പിടിയില്‍

 



തൃശൂര്‍: (www.kvartha.com) കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഓഫീസ് സീനിയര്‍ ക്ലര്‍ക് പിടിയില്‍. വടക്കാഞ്ചേരി കോട്ടപ്പുറം ചിറ്റണ്ട വിലേജ് ഓഫീസിലെ ചന്ദ്രനെയാണ് വിജിലന്‍സ് പിടികൂടിയത്. 10000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. 


Arrested | കൈക്കൂലി: വിലേജ് ഓഫീസ് സീനിയര്‍ ക്ലര്‍ക് വിജിലന്‍സിന്റെ പിടിയില്‍

കഴിഞ്ഞ കുറച്ചുകാലമായി ചന്ദ്രന്‍ കൈക്കൂലി ആവശ്യപ്പെടുന്നുണ്ടെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. കൈക്കൂലി നല്‍കിയില്ലെങ്കില്‍ സര്‍ടിഫികറ്റ് നല്‍കാറില്ലെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. എന്നാല്‍ ആരുടെ പരാതിയിലാണ് അറസ്റ്റ് നടന്നതെന്ന വിവരം വിജിലന്‍സ് പുറത്ത് വിട്ടിട്ടില്ല.

Keywords:  News,Kerala,State,Thrissur,Local-News,village office,Arrested,Vigilance,Bribe Scam, Wadakkanchery: Village office senior clerk arrested while accepting bribe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia