VK Sanoj | നരബലി കേരളത്തിന് നാണക്കേടെന്ന് വികെ സനോജ്; 'ആത്മീയ സംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ക്യാംപയിന്‍ നടത്തും'

 


കണ്ണൂര്‍: (www.kvartha.com) നരബലിയര്‍പ്പിക്കാന്‍ രണ്ടുസ്ത്രീകളുടെ ജീവന്‍ കവര്‍ന്ന വാര്‍ത്ത സാംസ്‌കാരിക കേരളത്തിന് നാണക്കേടാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രടറി വികെ സനോജ്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്‌ഐ ഇത്തരം ആത്മീയ സംഘങ്ങള്‍ക്കെതിരെ ക്യാംപയിന്‍ നടത്തും.
          
VK Sanoj | നരബലി കേരളത്തിന് നാണക്കേടെന്ന് വികെ സനോജ്; 'ആത്മീയ സംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ക്യാംപയിന്‍ നടത്തും'

സിപിഎമിന് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇത്തരക്കാര്‍ സിപിഎമിന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടാവാമെന്നും സനോജ് പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ഒരു യുവതി ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവകരമാണ്. ഇതിന് കോണ്‍ഗ്രസ് പാര്‍ടി നേതൃത്വം മറുപടി പറയണം.സ്ത്രീപീഡകരെയും കൊലയാളികളെയും സംരക്ഷിക്കുന്ന പാര്‍ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്നും സനോജ് ആരോപിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, DYFI, Political-News, Poltics, CPM, VK Sanoj, VK Sanoj says human sacrifice is a shame for Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia