Video | വഴിയരികിൽ സഹായത്തിനായി അഭ്യർഥിച്ച് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി; മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന തിരക്കിൽ ആൾക്കൂട്ടം; ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറൽ

 


ലഖ്‌നൗ: (www.Kvartha.com) ഗുരുതരമായി പരിക്കേറ്റ 13 വയസുകാരിയെ സഹായിക്കുന്നതിന് പകരം, സമീപത്തുണ്ടായിരുന്നവർ ദൃശ്യങ്ങൾ പകർത്തുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലായി. വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ മണിക്കൂറുകൾക്ക് ശേഷം തലയിലടക്കം നിരവധി മുറിവുകളോടെ വഴിയരികിൽ കണ്ടെത്തുകയായിരുന്നു.
    
Video | വഴിയരികിൽ  സഹായത്തിനായി അഭ്യർഥിച്ച് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി; മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന തിരക്കിൽ ആൾക്കൂട്ടം; ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറൽ

പെൺകുട്ടി കൈ ഉയർത്തി സഹായത്തിനായി അഭ്യർഥിച്ചെങ്കിലും ആരും ചെവി കൊണ്ടില്ല. എല്ലാവരും പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്ന തിരക്കിലായിരുന്നു. പൊലീസിനെ അറിയിച്ചിരുന്നോ എന്ന് കണ്ടുനിന്നവർ ചോദിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കേൾക്കാം. മറ്റൊരാൾ പൊലീസ് മേധാവിയുടെ നമ്പർ ചോദിക്കുന്നുണ്ട്, എന്നാൽ പെൺകുട്ടിയെ സഹായിക്കാൻ ശ്രമിക്കാതെ ചിത്രീകരണം തുടർന്നു.

 
Video | വഴിയരികിൽ  സഹായത്തിനായി അഭ്യർഥിച്ച് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി; മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന തിരക്കിൽ ആൾക്കൂട്ടം; ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറൽ


പൊലീസ് എത്തുന്നതുവരെ പെൺകുട്ടിക്ക് സഹായത്തിനായി കാത്തിരിക്കേണ്ടി വന്നു. മറ്റൊരു വീഡിയോയിൽ, പരിക്കേറ്റ പെൺകുട്ടിയെ കൈകളിൽ പിടിച്ച് പൊലീസ് ഓടോറിക്ഷയിലേക്ക് കുതിക്കുന്നത് കാണാം. 'പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി, ലോകൽ പൊലീസ് അവളെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു', പൊലീസ് സൂപ്രണ്ട് കുൻവർ അനുപം സിംഗിനെ ഉദ്ധരിച്ച് എൻഡിടിവി റിപോർട് ചെയ്തു.

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.
പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Keywords: UP: Injured Girl Seeks Help, People Busy Filming Her, National,Lucknow,News,Top-Headlines,Video,Uttar Pradesh,Injured,Mobile Phone,Police.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia