Dense Fog | കനത്ത മൂടല്‍മഞ്ഞ്; യുഎഇയില്‍ ചുവപ്പ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു; റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍

 




അബൂദബി: (www.kvartha.com) യുഎഇയുടെ ചില പ്രദേശങ്ങളില്‍ രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ചുവപ്പ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ വത്ബ, റസീന്‍, അര്‍ജ്ന, അബൂദബി, അല്‍ ദഫ്ര മേഖലയിലെ താബ് അല്‍സറബ്, മര്‍ജാന്‍, റാസല്‍ഖൈമ, അജ്മാന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ മൂടല്‍മഞ്ഞ് റിപോര്‍ട് ചെയ്തു.

ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ബുധനാഴ്ച രാവിലെയും മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ പരമാവധി താപനില 37-42 ഡിഗ്രി സെല്‍ഷ്യസായിരിക്കും. തീരപ്രദേശങ്ങളില്‍ പരമാവധി താപനില 34-39 ഡിഗ്രി സെല്‍ഷ്യസായിരിക്കും. 

Dense Fog | കനത്ത മൂടല്‍മഞ്ഞ്; യുഎഇയില്‍ ചുവപ്പ്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചു; റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍


തിങ്കളാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അല്‍ ഐനിലെ റക്നായിലാണ്. വൈകിട്ട് 6.30ന്  16.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില. തെക്ക്-കിഴക്കന്‍, വടക്ക്-പടിഞ്ഞാറന്‍ മേഖലകളില്‍ മണിക്കൂറില്‍  10 - 20 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ചില സമയങ്ങളില്‍ ഇത് 30 കിലോമീറ്റര്‍ വരെയാകാം. വരും ദിവസങ്ങളിലും രാജ്യത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. 

Keywords:  News,World,international,Abu Dhabi,Gulf,Fog,Alerts,Top-Headlines,Transport,Travel,Vehicles, UAE weather alert: Dense fog in parts of Abu Dhabi, Dubai, Sharjah and Ajman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia