Youngest players | ടി20 ലോകകപ്: ഇവർ മൈതാനത്ത് കൊടുങ്കാറ്റായേക്കാം; ടൂർണമെന്റിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധ്യതയുള്ള ചില യുവതാരങ്ങളെ അറിയാം

 


സിഡ്‌നി: (www.kvartha.com) ഐസിസി ടി20 ലോകകപ് ഒക്ടോബർ 16 മുതൽ ആരംഭിക്കും. സൂപർ 12 റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന് ആദ്യ ഘട്ടത്തിൽ എട്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ഇതിൽ നാല് ടീമുകൾ സൂപർ 12 റൗണ്ടിലെത്തും, ഈ റൗണ്ടിൽ ഇതിനകം ഉൾപെട്ടിട്ടുള്ള എട്ട് വലിയ ടീമുകളുമായി മത്സരിക്കും. സമീപകാലത്ത് വളർന്നുവരുന്ന നിരവധി യുവതാരങ്ങളെ ക്രികറ്റ് കണ്ടിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഈ ടി20 ലോകകപിൽ നിരവധി യുവതാരങ്ങളും പങ്കെടുക്കുന്നു. അത്തരം വളർന്നുവരുന്ന ശ്രദ്ധേയമായ ചില യുവതാരങ്ങളെ നോക്കാം.
               
Youngest players | ടി20 ലോകകപ്: ഇവർ മൈതാനത്ത് കൊടുങ്കാറ്റായേക്കാം; ടൂർണമെന്റിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധ്യതയുള്ള ചില യുവതാരങ്ങളെ അറിയാം

വൃത്യ അരവിന്ദ്

യുഎഇയുടെ 20 കാരനായ വികറ്റ് കീപർ ബാറ്റ്‌സ്മാൻ വൃത്യ അരവിന്ദ് ടി20 ലോകകപ് ക്വാളിഫയർ എയിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോററും 'പ്ലയർ ഓഫ് ദ ടൂർണമെന്റും' ആണ്. യുഎഇക്ക് വേണ്ടി 26 ഏകദിനങ്ങളിൽ നിന്ന് 34.84 ശരാശരിയിൽ 836 റൺസ് ചെറുപ്രായത്തിൽ തന്നെ വൃത്യ നേടിയിട്ടുണ്ട്. 22 അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് 30.50 ശരാശരിയിൽ 488 റൺസ് വൃത്യ നേടി.

അർഷ്ദീപ് സിംഗ്

ഇൻഡ്യയുടെ 23 കാരനായ പേസർ അർഷ്ദീപ് സിംഗ് വളരെ ചുരുങ്ങിയ സമയം കൊണ്ട് അന്താരാഷ്ട്ര ക്രികറ്റിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഐപിഎലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ ഇൻഡ്യൻ ടീമിൽ ഇടം നേടിയത്. പവർപ്ലേയിലും ഡെത് ഓവറുകളിലും പന്തെറിയാനുള്ള കഴിവ് കൊണ്ട് അദ്ദേഹം എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ഇൻഡ്യയ്ക്കായി 13 ടി20 മത്സരങ്ങളിൽ നിന്ന് 8.14 എന്ന ഇകോണമിയിൽ 19 വികറ്റുകളാണ് അർഷ്ദീപ് ഇതുവരെ നേടിയത്.

നസീം ശാ

ശഹീൻ അഫ്രീദിയുടെ പരിക്ക് കാരണം പാകിസ്‌താന്റെ 19 കാരനായ ഫാസ്റ്റ് ബൗളർ നസീം ശാ ദേശീയ ടീമിൽ ഇടം നേടി. അടുത്തിടെ, 2022 ഏഷ്യാ കപിൽ, ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നസീമും ഒരു പ്രധാന പങ്ക് വഹിച്ചു. പാകിസ്താന് വേണ്ടി എട്ട് ടി20 മത്സരങ്ങളിൽ നിന്ന് 7.68 എന്ന ഇകോണമിയിൽ നസീം ഇതുവരെ ഒമ്പത് വികറ്റ് നേടിയിട്ടുണ്ട്.

കാർതിക് പളനിയപ്പൻ മെയ്യപ്പൻ

യുഎഇയിൽ നിന്നുള്ള 21 കാരനായ കാർത്തിക് പളനിയപ്പൻ മെയ്യപ്പൻ ലെഗ് സ്പിനറാണ്. യുഎഇക്ക് വേണ്ടി കളിച്ച എട്ട് ഏകദിനങ്ങളിൽ നിന്ന് 10 വികറ്റുകളാണ് കാർത്തിക് നേടിയത്. 11 ടി20 ഇന്റർനാഷണൽ മത്സരങ്ങളിൽ നിന്ന് 7.22 ഇകോണമിയിൽ 17 വികറ്റുകൾ നേടിയിട്ടുണ്ട്.

ട്രിസ്റ്റൻ സ്റ്റബ്‌സ്

ദക്ഷിണാഫ്രികയിൽ നിന്നുള്ള 22 കാരനായ ട്രിസ്റ്റൻ സ്റ്റബ്‌സ് മികച്ച ഫിനിഷറാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് ഇനിംഗ്‌സുകളിൽ നിന്നായി 142 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് ഫ്രാഞ്ചൈസി ക്രികറ്റിലും സ്റ്റബ്‌സ് പ്രിയങ്കരനായി. ഈ വലംകൈയ്യൻ ബാറ്റ്സ്മാൻ അന്താരാഷ്ട്ര ക്രികറ്റിലെ തന്റെ ആദ്യ ബാറ്റിംഗ് ഇനിംഗ്സിൽ മതിപ്പുളവാക്കി. 2022 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ 28 പന്തിൽ 72 റൺസിന്റെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

ഡെവോൺ ലാ കോക്

19 കാരനായ നമീബിയൻ ബാറ്റിംഗ് ഓൾറൗണ്ടർ ഡെവോൺ ലാ കോകിന് നമീബിയൻ ക്രികറ്റിനെ ഉയരങ്ങളിലെത്തിക്കാനുള്ള കഴിവുണ്ട്. പ്രാദേശിക ക്രികറ്റിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചതിന് ശേഷം രണ്ട് വർഷം മുമ്പ് അന്താരാഷ്ട്ര ക്രികറ്റിൽ ഈ ടോപ് ഓർഡർ ബാറ്റ്സ്മാൻ പ്രത്യക്ഷപ്പെട്ടു. വിൻഡ്‌ഹോകിലെ യുണൈറ്റഡ് ഗ്രൗണ്ടിലെ ദുഷ്‌കരമായ പിച്ചിൽ 201 റൺസ് പിന്തുടർന്ന ലാ കോക് വെറും 59 പന്തിൽ 123* റൺസിന്റെ മിന്നുന്ന ഇനിംഗ്‌സ് കളിച്ചു.

ഫസൽഹഖ് ഫാറൂഖി

ഈ വർഷം അഫ്ഗാനിസ്താനായി ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വികറ്റ് വീഴ്ത്തിയ ബൗളറാണ് 20 കാരനായ ഫസൽഹഖ് ഫാറൂഖി. 19.35 ശരാശരിയിൽ 17 വികറ്റുകളും 6.83 ഇകോണമിയും നേടിയിട്ടുണ്ട്. അരവിന്ദിനെപ്പോലെ ഐസിസി അണ്ടർ 19 ലോകകപിന്റെ കണ്ടെത്തൽ കൂടിയാണ് ഫാറൂഖി.

Keywords: T20 World Cup: Top youngest players in the competition, National,News,Top-Headlines,Latest-News,ICC-T20-World-Cup,Cricket,Sports,Players.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia