Anti-Cheating | പരീക്ഷയില്‍ സത്യസന്ധത നിലനിര്‍ത്താന്‍ ഇങ്ങനെയും ചില വിചിത്ര വഴികള്‍; 'ആന്റി- ചീറ്റിങ്' തൊപ്പിധരിച്ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ചിത്രം സമൂഹ മാധ്യമങ്ങള്‍ കീഴടക്കുന്നു

 



മനില: (www.kvartha.com) സമൂഹ മാധ്യമങ്ങള്‍ കീഴടക്കുകയാണ് 'ആന്റി- ചീറ്റിങ്' തൊപ്പിധരിച്ച് പരീക്ഷ എഴുതുന്ന ഫിലിപൈനില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ചിത്രം. പരീക്ഷയില്‍ കോപി അടിക്കാതിരിക്കാതിരിക്കാനാണ് ഈ വിചിത്രമായ രീതി പരീക്ഷിച്ചത്. 

ലെഗാസ്പി സിറ്റിയിലെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് വിവിധതരം തൊപ്പികള്‍ ധരിച്ചെത്തിയത്.  പരീക്ഷയ്ക്കിടെ മറ്റുള്ളവരുടെ പേയ്പറിലേക്ക് നോക്കാതിരിക്കാന്‍ വിദ്യാര്‍ഥികളോട് തലയില്‍ തൊപ്പി ധരിച്ച് വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. കുട്ടികള്‍ വീട്ടില്‍ നിന്ന് കാര്‍ഡ് ബോര്‍ഡുകൊണ്ടും മറ്റും ഉപയോഗിച്ച് സ്വയം നിര്‍മിച്ച തൊപ്പികളാണ് ധരിച്ചിരിക്കുന്നത്. 

Anti-Cheating | പരീക്ഷയില്‍ സത്യസന്ധത നിലനിര്‍ത്താന്‍ ഇങ്ങനെയും ചില വിചിത്ര വഴികള്‍; 'ആന്റി- ചീറ്റിങ്' തൊപ്പിധരിച്ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ചിത്രം സമൂഹ മാധ്യമങ്ങള്‍ കീഴടക്കുന്നു


ബികോല്‍ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ മെകാനികല്‍ എന്‍ജിനീയര്‍ പ്രഫസര്‍ മേരി ജോയ് മന്‍ഡെയ്ന്‍ ഒര്‍ടിസ് ആണ് ഫേസ്ബുകില്‍ വിദ്യാര്‍ഥികള്‍ തൊപ്പി ധരിച്ച ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രം പെട്ടെന്ന് വൈറലാവുകയും മറ്റ് കോളജുകള്‍ ഉള്‍പെടെ ഇതേ മാതൃക പിന്തുടരുകയുമായിരുന്നു.

പരീക്ഷയില്‍ സത്യസന്ധത നിലനിര്‍ത്താനാണ് താന്‍ വിദ്യാര്‍ഥികളോട് തൊപ്പി ധരിച്ച് വരാന്‍ ആവശ്യപ്പെട്ടതെന്നും തായ്‌ലന്‍ഡില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ച വിദ്യയാണിതെന്നും പ്രഫസര്‍ മേരി ജോയ് മന്‍ഡെയ്ന്‍ ഒര്‍ടിസ് പറഞ്ഞു. ലളിതമായ കാര്‍ഡ് ബോര്‍ഡ് തൊപ്പികളാണ് നിര്‍മിക്കാന്‍ പറഞ്ഞത്. പലരും വളരെ ക്രിയാത്മകമായി തൊപ്പികള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രഫസര്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  News,World,international,Philippines,Gulf,Education,Students,Examination, Students In Philippines Create Hilarious 'Anti-Cheating' Hats To Wear During Exams
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia