Stray dog | വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം; വിദ്യാര്‍ഥികള്‍ ഉള്‍പെടെ 8 പേര്‍ക്ക് കടിയേറ്റു

 


കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ വിളയാട്ടം. രാവിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുള്‍പെടെ ആറുതെരുവുനായയുടെ കടിയേറ്റു. രാവിലെ എട്ടുമണിയോടെ പയ്യന്നൂര്‍ ബസാറിലും സഹകരണ ആശുപത്രിക്കു സമീപമാണ് രണ്ടുവിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റത്. ഇരുവരും വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും കോളജിലേക്കുമുള്ള യാത്രയ്ക്കിടെയിലാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.
               
Stray dog | വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം; വിദ്യാര്‍ഥികള്‍ ഉള്‍പെടെ 8 പേര്‍ക്ക് കടിയേറ്റു

ചിന്‍മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി കണ്ടങ്കാളിയിലെ ദിയ (15), കണ്ണൂര്‍ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ത്ഥിനി വിഠോഭക്ഷേത്രത്തിനു സമീപത്തെ അശ്വിനി (17) എന്നിവര്‍ക്കാണ് കാലിലും കൈക്കുമായി കടിയേറ്റത്. ഇരുവരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലേക്ക് മാറ്റി. രാവിലെ മണ്ടൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്ക് പയ്യന്നൂര്‍ ബോയ്സ് ഹൈസ്‌കൂളിന് സമീപം വെച്ച് തെരുവുനായയുടെ കടിയേറ്റു.

ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കരിവെള്ളൂരിലും ഓണക്കുന്നിലുമുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കരിവെള്ളൂര്‍ സെന്‍ട്രല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി തെരുകുതിരക്കാളി ക്ഷേത്രത്തിന് സമീപത്തെ പ്രശാന്തിന്റെ മകന്‍ നന്ദുകൃഷ്ണയ്ക്ക് കടിയേറ്റിരുന്നു. ഇതുകൂടാതെ പാലക്കുന്നിലെ കെവി ബിന്ദു, ഓണക്കുന്നിലെ റിട. അധ്യാപിക കെവി കാര്‍ത്യായനി, എവി സ്മാരക സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി എ മാളവിക എന്നിവര്‍ക്കും കടിയേറ്റു. ഇവരെയും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Stray-Dog, Dog, Attack, Injured, Treatment, Stray Dog Attack, Stray dog attack; 8 including children injured.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia