AN Shamseer | കേരള സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ സര്‍കാര്‍ പരിഹരിക്കുമെന്ന് സ്പീകര്‍

 


കണ്ണൂര്‍: (www.kvartha.com) സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത കേരള സര്‍വകലാശാല സിന്‍ഡികേറ്റ് അംഗങ്ങളെ പുറത്താക്കിയുള്ള ഗവര്‍ണറുടെ ഇടപെടല്‍ സംസ്ഥാന സര്‍കാര്‍ പരിഹരിക്കുമെന്ന് നിയമസഭാ സ്പീകര്‍ എഎന്‍ ശംസീര്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
AN Shamseer | കേരള സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ സര്‍കാര്‍ പരിഹരിക്കുമെന്ന് സ്പീകര്‍

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത അംഗങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയോഗ്യരാക്കിയത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുള്ളുവെന്നും ശംസീര്‍ വ്യക്തമാക്കി. ഇതു സര്‍കാരും ഗവര്‍ണറും തമ്മിലുള്ള വിഷയം. രാഷ്ട്രീയ വിഷയമായത് കൊണ്ട് തന്നെ ഭരണഘടന പദവി അലങ്കരിക്കുന്നയാള്‍ എന്ന നിലയില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും വിഷയം മുഖ്യമന്ത്രിയും സര്‍കാരും ഇടപെട്ട് പരിഹരിക്കുമെന്നും സ്പീകര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia