Minister says | കേരളം ഉയര്‍ത്തുന്ന മതനിരപേക്ഷ രാഷ്ട്രീയത്തെ പൊളിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 


കണ്ണൂര്‍: (www.kvartha.com) കേരളത്തെ പൊളിക്കുകയെന്നത് സംഘപരിവാറിന്റെ ദീര്‍ഘകാലത്തെ ആഗ്രഹമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊളിക്കുകയെന്നാല്‍ കേരളത്തെ സര്‍കാറിനെ പൊളിക്കുകയെന്നല്ല. കേരളം ഉയര്‍ത്തുന്ന മത നിരപേക്ഷ ആശയത്തെ പൊളിക്കുകയെന്നതാണ്. അതിന് വിഭജനത്തിന്റെ രാഷ്ട്രീയമെന്നും സംഘപരിവാര്‍ ശ്രമിച്ചിരുന്നു.
  
Minister says | കേരളം ഉയര്‍ത്തുന്ന മതനിരപേക്ഷ രാഷ്ട്രീയത്തെ പൊളിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംഘപരിവാര്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തനമാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയിലൂടെ വന്നിട്ടുള്ളത്. യഥാര്‍ഥത്തില്‍ കേരളം മലയാളിയുടെ മാതൃഭൂമിയാണ്. മഹാനായ ഇഎംഎസ് വിശേഷിപ്പിച്ചത് പോലെ ഐക്യകേരളം രൂപപ്പെട്ടത് വിഭജനത്തിനെതിരേയുള്ള ഉജ്ജ്വലമായ പോരാട്ടത്തിലൂടെയാണ്. എത്ര എത്ര പോരാട്ടങ്ങള്‍. ജാതികോമരങ്ങളുടെ പല നീചപ്രവര്‍ത്തികള്‍ക്കെതിരെ, ജാതീയതക്കെതിരേ കേരളത്തിലെ ജനങ്ങള്‍ ഒന്നായി നിന്നു. ഹൈന്ദവനേയും ക്രൈസ്തവനേയും മുസല്‍മാനെയും ഭിന്നിപ്പിക്കാന്‍ കേരളത്തില്‍ നടക്കുന്നില്ല. മറ്റുപല വിഭജനത്തിന്റെയും രാഷ്ട്രീയത്തിന്റെയും ശ്രമങ്ങള്‍ കേരളത്തില്‍ നടത്തി അതും ഏശാതെപോയി.

  

അങ്ങനെയുള്ളൊരു ഘട്ടത്തില്‍ കേരളം ആകെ വിഭജന രാഷ്ട്രീയത്തെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ളതിന് മാതൃകയായി നിലകൊള്ളുമ്പോഴാണ് പുതിയ വിഭജനത്തിന്റെ രാഷ്ട്രീയവും കൊണ്ട് കെപിസിസി പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്. അത് അദ്ദേഹത്തിന് പറ്റിയ അബദ്ധമായോ അല്ലെങ്കില്‍ അദ്ദേഹം എന്തോ തോന്നി പറഞ്ഞതോ ആയി കണക്കാക്കേണ്ടതില്ല. എങ്ങനെ ജനങ്ങളെ വിഭജിക്കാം വിഭജനത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പ്രവേശിക്കാനാവൂ എന്നുള്ള സംഘപരിവാറിന്റെ ആശയത്തെയാണ് അദ്ദേഹം പിന്തുണച്ചിട്ടുള്ളത്. ജനങ്ങള്‍ തെക്കെന്നും വടക്കെന്നും പറഞ്ഞോ ജനങ്ങളെ മുസല്‍മാനെന്നും ഹൈന്ദവനെന്നും ക്രൈസ്തവനെന്നും പറഞ്ഞോ ജനങ്ങളെ ജാതിയുടെ പേരിലോ അല്ലെങ്കില്‍ മറ്റേത് വര്‍ണ്ണത്തിന്റെ നിറങ്ങളുടെ വംശീയതയുടെ പേരിലോ വിഭജിക്കാന്‍ ആകാത്ത കേരളത്തിലെ ജനങ്ങളെ വിഭജിക്കാനുള്ള വിത്തുപാകുന്ന പ്രസ്താവനയാണ് അദ്ദേഹത്തിന്റെ വായയില്‍ നിന്ന് പുറത്തേക്ക് വന്നിട്ടുള്ളത്.

യഥാര്‍ഥത്തില്‍ സംഘപരിവാറിന്റെ രാഷ്ട്രീയം വളരെ ഭംഗിയായിട്ടാണ് കെപിസിസി പ്രസിഡന്റ് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ പ്രയോഗിച്ചിട്ടുള്ളത്. അത് നിസാരമായി കാണേണ്ട കാര്യമല്ല. കേരളത്തെ പൊളിക്കുകയെന്നുള്ള ആശയമാണ്. കേരളത്തെ പൊളിക്കുകയെന്ന് പറഞ്ഞാല്‍ കേരളത്തിലെ സര്‍കാറിനെ പൊളിക്കലല്ല. കേരളത്തിലെ മതനിരപേക്ഷ ഐക്യ ആശയത്തെ പൊളിക്കുയെന്നതാണ്. അത് ഇന്ന് ഇന്‍ഡ്യയില്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത് സംഘപരിവാറാണെങ്കില്‍ കേരളത്തില്‍ സംഘപരിവാറിനുവേണ്ടി അത് വളരെ ഭംഗിയായി നിര്‍വഹിക്കാന്‍വേണ്ടി താന്‍ തയ്യാറാവുമെന്ന് സുധാകരന്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Keywords:  Kannur, Kerala, News, Latest-News, Top-Headlines, Politics, Political-News, Minister, Government, BJP, CPM, Congress, K Sudhakaran, Sangh Parivar is trying to destroy the secular politics of Kerala: Minister Muhammad Riaz.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia