No Free Mess | ശബരിമല ഡ്യൂടിക്കെത്തുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ചു; പ്രതിദിന അലവന്‍സില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന് പുതിയ ഉത്തരവ്; പ്രതിഷേധം

 



തിരുവനന്തപുരം: (www.kvartha.com) മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല ഡ്യൂടിക്കെത്തുന്ന പൊലീസുകാര്‍ക്ക് സൗജന്യ മെസ് സൗകര്യമില്ല. പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം ആഭ്യന്ത വകുപ്പ് പിന്‍വലിച്ചു. പ്രതിദിന അലവന്‍സില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് പുതിയ ഉത്തരവ്. മാസം 100 രൂപ പൊലീസുകാരില്‍ നിന്നും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രടറിയുടെ ഉത്തരവ്. 

No Free Mess | ശബരിമല ഡ്യൂടിക്കെത്തുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ചു; പ്രതിദിന അലവന്‍സില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന് പുതിയ ഉത്തരവ്; പ്രതിഷേധം


ശബരിമലയിലെ പ്രതികൂല സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കാണ് മെസ് അനുവദിച്ചിരുന്നത്. സൗജന്യ മെസ് സൗകര്യം പിന്‍വലിക്കുന്നതിനെതിരെ സേനയില്‍ അതൃപ്തി പ്രകടിപ്പിച്ചു. വിഷയത്തില്‍ പ്രതിഷേധവുമായി പൊലീസ് സംഘടനകള്‍ രംഗത്തെത്തി. മെസിനുള്ള പണം സര്‍കാര്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. 

Keywords:  News,Kerala,State,Thiruvananthapuram,Sabarimala,Sabarimala Temple,Police, Food,Top-Headlines, Sabarimala duty: No free mess facilities for policemen, order to charge Rs 100 per day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia