Rishi Sunak | ഇന്‍ഡ്യന്‍ വംശജനായ ഋഷി സുനക് ബ്രിടന്റെ പുതിയ പ്രധാനമന്ത്രി; 28ന് സത്യപ്രതിജ്ഞ ചെയ്തേക്കും

 


ലന്‍ഡന്‍: (www.kvartha.com) ഇന്‍ഡ്യന്‍ വംശജനായ ഋഷി സുനക് ബ്രിടന്റെ പുതിയ പ്രധാനമന്ത്രിയാകും. ഋഷി സുനകിന് 185 എംപിമാരുടെ പിന്തുണ ലഭിച്ചപ്പോള്‍ എതിരാളിയായ പെന്നി മൊര്‍ഡോണ്ടിന് 25 എംപിമാരുടെ പിന്തുണയേ ലഭിച്ചുള്ളൂ. ഇതിന് പിന്നാലെ പെന്നി മൊര്‍ഡോണ്ട് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. അല്‍പസമയത്തിനകം ഋഷി സുനക് ബ്രിടനെ അഭിസംബോധന ചെയ്യും. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം, ഋഷി സുനക്ക് ഒക്ടോബര്‍ 28 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒക്ടോബര്‍ 29 ന് മന്ത്രിസഭ രൂപീകരിക്കുമെന്നാണ് വിവരം.
             
Rishi Sunak | ഇന്‍ഡ്യന്‍ വംശജനായ ഋഷി സുനക് ബ്രിടന്റെ പുതിയ പ്രധാനമന്ത്രി; 28ന് സത്യപ്രതിജ്ഞ ചെയ്തേക്കും

ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ടി നേതാവായ ഋഷി സുനക് ഇതോടെ ബ്രിടനിലെ ആദ്യത്തെ ഹിന്ദുവും കറുത്തവര്‍ഗക്കാരനുമായ പ്രധാനമന്ത്രിയായി മാറും. ബ്രിടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച കണ്‍സര്‍വേറ്റീവ് പാര്‍ടിയുടെ നേതൃത്വം ഏറ്റെടുക്കാനുള്ള ഋഷി സുനക്കിന്റെ സാധ്യതകള്‍ ശക്തമായിരുന്നു. ഞായറാഴ്ച രാത്രിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് ബോറിസ് ജോണ്‍സണ്‍ പിന്മാറിയത്.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നന്നാക്കാനും പാര്‍ടിയെ ഒന്നിപ്പിക്കാനും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.

Keywords:  Latest-News, World, Top-Headlines, London, England, Britain, Prime Minister, Election, Politics, Political-News, Rishi Sunak, Indian-Origin MP, UK Prime Minister, Rishi Sunak, Indian-Origin MP, Elected UK Prime Minister.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia