High Court | വിവാഹം രജിസ്‌റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന്‌ കേരള ഹൈകോടതി

 


കൊച്ചി: (www.kvartha.com) വിവാഹം രജിസ്‌റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന്‌ കേരള ഹൈകോടതി. 2008ലെ കേരള വിവാഹ രജിസ്‌ട്രേഷൻ നിയമം അനുസരിച്ച്‌ ഇതിൽ പ്രസക്തിയില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. ഇൻഡ്യ ഒരു മതേതര രാജ്യമാണെന്നും അയ്യങ്കാളി, ശ്രീനാരായണ ഗുരു തുടങ്ങിയ നിരവധി പരിഷ്‌കർത്താക്കളുടെ നാടാണ് കേരളം എന്നും കോടതി ഓർമിപ്പിച്ചു.                           

High Court | വിവാഹം രജിസ്‌റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന്‌ കേരള ഹൈകോടതി

എറണാകുളം ജില്ലയിലെ ഉദയംപേരൂർ സ്വദേശികളുടെ വിവാഹം രജിസ്‌റ്റർ ചെയ്യാൻ കൊച്ചി നഗരസഭാ സെക്രടറി വിസമ്മതിച്ചതിനെതിരെ നൽകിയ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ പിവി കുഞ്ഞിക്കൃഷ്‌ണൻ ഈ നിരീക്ഷണം നടത്തിയത്. എല്ലാ പൗരന്മാർക്കും അവരുടെ മതം സ്വീകരിക്കാനും സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനും സ്വാതന്ത്ര്യം നൽകുന്ന ഒരു മതേതര രാജ്യമാണ് നമ്മുടെ രാജ്യം എന്ന് 2008 ലെ ചട്ടം അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ഓർക്കണമെന്ന് കോടതി പറഞ്ഞു.

കേസ് ഇങ്ങനെ

2001ൽ കടവന്ത്ര ലയൺസ്‌ ഹോളിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ്‌ ദമ്പതികൾ വിവാഹിതരായത്‌. ഭർത്താവും കുടുംബവും ഹിന്ദുമതവിശ്വാസികളും ഭാര്യയുടെ അച്ഛൻ ഹിന്ദുവും മാതാവ് മുസ്ലിം മതവിശ്വാസിയുമാണ്‌. എന്നാൽ, അമ്മ മുസ്ലിമാണെന്നും ഇത്തരത്തിൽ രണ്ടു മതത്തിലുള്ളവരുടെ വിവാഹം ഈ നിയമത്തിന്റെ കീഴിൽ രജിസ്‌റ്റർ ചെയ്യാൻ കഴിയില്ലെന്നും രജിസ്‌ട്രാർ അറിയിച്ചു.

നിയമപ്രകാരം വിവാഹം രജിസ്‌റ്റർ ചെയ്യാനുള്ള അപേക്ഷകളും രണ്ട്‌ സാക്ഷികളെയും ഹാജരാക്കിയശേഷമാണ്‌ രജിസ്‌ട്രേഷൻ തടഞ്ഞത്‌. ഇതോടെ ദമ്പതികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച് കോടതി രണ്ടാഴ്‌ചയ്‌ക്കകം വിവാഹം രജിസ്‌റ്റർ ചെയ്‌ത സർടിഫികറ്റ്‌ നൽകാൻ അധികൃതർക്ക് നിർദേശം നൽകി.

Keywords: Religion not important for registering marriage under Kerala rules, says High Court, Kerala,Kochi,High Court,Religion,Marriage,Ernakulam,Certificate.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia