Ragging | ശ്രീകണ്ഡാപുരം ജിഎച്എസ്എസില്‍ റാഗിംഗ്; അടിയേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കേള്‍വി ശക്തി കുറഞ്ഞതായി പരാതി

 



കണ്ണൂര്‍: (www.kvartha.com) ശ്രീകണ്ഡാപുരം ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ റാഗിംഗിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനമേറ്റതായി പരാതി. അക്രമത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് സഹലിന്റെ  ചെവിക്ക് പരിക്കേറ്റു.

സംഭവത്തില്‍ സഹലിന്റെ മാതാപിതാക്കള്‍ ശ്രീകണ്ഡാപുരം പൊലീസില്‍ പരാതി നല്‍കി. ഒരു കൂട്ടം പ്ലസ് ടു വിദ്യാര്‍ഥികളാണ് സഹലിനെ വളഞ്ഞിട്ട് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. മുടി നീട്ടി വളര്‍ത്തിയതിനും ബടന്‍സ് മുഴുവന്‍ ഇട്ടതിനുമായിരുന്നു മര്‍ദനമെന്നാണ് വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ കേള്‍വി ശക്തി കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു. കുട്ടിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Ragging | ശ്രീകണ്ഡാപുരം ജിഎച്എസ്എസില്‍ റാഗിംഗ്; അടിയേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കേള്‍വി ശക്തി കുറഞ്ഞതായി പരാതി


അതേസമയം വര്‍ക്കല എസ് എന്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചു. കോളേജിലെ ആന്റി റാഗിംഗ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി, കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കുകയും സംഭവത്തെ കുറിച്ച് വിശദമായ റിപോര്‍ട് തുടര്‍ അന്വേഷണത്തിനും നടപടികള്‍ക്കുമായി വര്‍ക്കല പൊലീസിന് കൈമാറുകയും ചെയ്തു.

Keywords:  News,Kerala,State,Kannur,Plus Two student,Assault,Complaint,Police,Local-News, Ragging at Sreekandapuram GHSS; Plus one student lost hearing power
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia